മണിച്ചെപ്പിന്റെ മാഗസിനിൽ പ്രസിദ്ധീകരിച്ച ‘കാട്ടിലെ കുടുംബം’ എന്ന നോവൽ ഇപ്പോൾ പ്രിന്റ് ചെയ്ത് പുസ്തകരൂപത്തിൽ നിങ്ങളുടെ കൈകളിൽ എത്തിക്കുന്നു. ഏറെ നാളായി മണിച്ചെപ്പിന്റെ വായനക്കാർ ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒന്നാണ് ‘കാട്ടിലെ കുടുംബം’ എന്ന കുട്ടികളുടെ നോവലിന്റെ പ്രിന്റ് പതിപ്പ്. അത് സാഫല്യമായിരിക്കുകയാണ് ഇപ്പോൾ.
മണിച്ചെപ്പിന്റെ വെബ്‌സൈറ്റിൽ ‘buy books’ എന്ന മെനുവിൽ പോയാൽ പ്രിന്റഡ് വേർഷൻസ്, ഡിജിറ്റൽ വേർഷൻസ് എന്നീ സെക്ഷനുകൾ കാണാവുന്നതാണ്. ഓൺലൈൻ വഴി പണമടച്ചു കഴിഞ്ഞാൽ, ബുക്ക് നിങ്ങളുടെ കൈകളിൽ നാലോ അഞ്ചോ പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ എത്തിച്ചേരുന്നതാണ്. 80 രൂപയാണ് ഈ നോവലിന്റെ വില.
കഥാസാരം: ബോട്ട് അപകടത്തിൽ പെട്ട ഒരു സർക്കസ്സ് കമ്പനിയിലെ അംഗങ്ങളായ ചിന്നൻ ആനക്കുട്ടി, ചിമ്പൻ കുരങ്ങ്, ഷേരു പുള്ളിപ്പുലി എന്നിവർ അത്ഭുതകരമായി രക്ഷപെടുന്നു. പക്ഷെ കരയിൽ നീന്തി കയറിയ അവർ ചെന്ന് പെട്ടത് ഒരു കൂട്ടം കാട്ടു മൃഗങ്ങളുടെ അടുത്തായിരുന്നു. അവിടെ പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ഈ നോവലിൽ പ്രതിപാദിച്ചിരിക്കുന്നത്.