സൗദ റഷീദ്, പേരാമ്പ്ര
മണിമുറ്റത്തോർമ്മകളി-
ലുഴറുന്നെന്നച്ഛൻ
മണിവേഗമുലയുന്നിതു
വീട്ടിന്നുൾതാളം
അതിലോലമി;മനുജനും
വിഷയം അതികഠിനം
അതിവേഗമുരചെയ്യാം
നിനവിന്നെൻചരിതം
അഴകിൽ മലർച്ചെടികൾ
തരുവല്ലിപ്പടർപ്പും
മനമോഹനനിറഗന്ധം
നിറയുമീ തോപ്പിൽ
ഒരു കൂണിൻ ചാരുതയിൽ
വിലസുമീ കുടിയിൽ
താതനും തായയുമീഞാനും മാത്രം
സന്മനസമാദാന
സസന്തോഷംവാഴ്കേ
സമ്മേരുഹമല്ലീഗൃഹ
സസ്വർഗ്ഗസമാനേ
കനവായ് പൊലിയുന്നെൻ
കരയണയാതെൻ ബാല്യം
കണ്ണീരിൽ കുതിരുന്നെൻ
താതന്റ നിയോഗം
ഒരുമാരി;യിതൊരുവേളയി
ലുരുവായിങ്ങെത്തി
തട്ടിപ്പറിച്ചെന്റെ-
യംബാവിൻ ജന്മം!
മണിമുറ്റത്തോർമ്മകളി
ലുഴറുന്നെന്നച്ഛൻ
മണിവേഗമുലയുന്നിതു
വീട്ടിന്നുൾതാളം
#malayalam #poem #literacy #reading #online #magazines #writing
1 comment
വിയോഗം എന്നും വിഷമം തന്നെ. കവിത നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ,ആശംസകൾ