Free MagazinesKids Magazine

മണിച്ചെപ്പ് 2021 ഓഗസ്റ്റ് ലക്കം – ഈ വർഷത്തെ ഓണപതിപ്പ്!

മണിച്ചെപ്പിന്റെ 2021 ലെ ഓണപ്പതിപ്പ് നിങ്ങളുടെ മുന്നിലേയ്ക്ക് അവതരിപ്പിക്കുകയാണ് ഈ ലക്കത്തിലൂടെ. മണിച്ചെപ്പിന്റെ പിറവിക്കു ശേഷമുള്ള രണ്ടാമത്തെ ഓണപതിപ്പാണിത്.

ഈ ലക്കത്തിൽ, നിങ്ങളുടെ ഏവരുടെയും ഇഷ്ട്ടപ്പെട്ട ‘കാട്ടിലെ കുടുംബം’ എന്ന നോവൽ അവസാനിക്കുകയാണ്. വരും ലക്കങ്ങളിൽ പുതിയൊരു നോവലുമായി ഞങ്ങൾ നിങ്ങളുടെ മുന്നിലേയ്ക്ക് എത്തുന്നതാണ്. അതുപോലെ തന്നെ ‘നിയോ മാൻ’ എന്ന പുതിയൊരു തുടർചിത്രകഥയുമായി അടുത്ത ലക്കം നിങ്ങളുടെ മുന്നിൽ എത്തുന്നതാണ്.

ഇതിനകം തന്നെ മണിച്ചെപ്പിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും കൂടി ഉൾപ്പെടുത്തി ഒരു ‘സ്പെഷ്യൽ വാർഷികപതിപ്പും’, അതുപോലെ തന്നെ ‘തട്ടിൻപുറത്തുവീരൻ’ എന്ന ചിത്രകഥ ഒറ്റപുസ്തക രൂപത്തിലും കൂട്ടുകാർക്കിടയിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സൂക്ഷിച്ചു വയ്ക്കാനും ഇടയ്ക്കു വായിച്ചു നോക്കാനും കൂട്ടുകാർക്കു ഏറെ സഹായകമാകും എന്നുള്ളത് തീർച്ച.

മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More