27.8 C
Trivandrum
September 4, 2024
Music

ദി ലൈഫ് ഓഫ് മാൻ ഗ്രോവ് ഓഡിയോ ലോഞ്ച് നടന്നു.

പ്രകൃതിയുടേയും, മനുഷ്യ ജീവന്റേയും അതിജീവനത്തിന്റെ കഥയുമായി എത്തുന്ന ദി ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്, തൃശൂർ അമല ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ ഐ.എം.വിജയൻ നിർവ്വഹിച്ചു. ഫാദർ ജൂലിയസ് അറക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിർമ്മാതാവ് ശോഭനായർ സ്വാഗതം പറഞ്ഞു. ഫാദർ ജയ്സൻ മുണ്ടൻ മാണി ആശംസ അർപ്പിച്ചു. സംവിധായകൻ എൻ.എൻ.ബൈജു നന്ദി പറഞ്ഞു. ട്രെയ്ലർ പ്രകാശനം പ്രശസ്ത നടൻ ടി.ജി.രവി നിർവ്വഹിച്ചു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, പ്രമുഖ സിനിമാ പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. എൻ.എൻ.ബൈജു രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം തൃശൂർ അമല ഹോസ്പിറ്റലിലും പരിസരങ്ങളിലുമായി പൂർത്തിയായി. ചിത്രം ഉടൻ തീയേറ്ററിലെത്തും.

ക്യാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം. കൂടാതെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഒരു കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ചിത്രമാണിത്. സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ, ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം രചന, സംവിധാനം – എൻ.എൻ.ബൈജു, ക്യാമറ – നിധിൻ തളിക്കുളം, എഡിറ്റിംഗ് – ജി.മുരളി, ഗാനങ്ങൾ – ഡി.ബി.അജിത്ത്, സംഗീതം – ജോസി ആലപ്പുഴ, കല – ഹരി തിരുവിഴാംകുന്ന്, പ്രൊഡക്ഷൻ കൺട്രോളർ – ശ്യാം പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ – രതീഷ് ഷൊർണ്ണൂർ, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്‌റ്റ്യൂം – റസാഖ് തിരൂർ, അസിസ്റ്റന്റ് ഡയറക്ടർ – സോന ജയപ്രകാശ്, സ്റ്റിൽ – മനു ശങ്കർ, പി.ആർ.ഒ – അയ്മനം സാജൻ.

സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ, നസീർ മുഹമ്മദ് ചെറുതുരുത്തി, ബിജു രാജ്, കോട്ടത്തല ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More