ഗ്ലാസ്സ് ക്ലീനിംഗ് ലിക്വിഡ് വീട്ടിൽ വച്ച് എങ്ങനെ ഉണ്ടാക്കാം എന്നതാണ് ഈ വീഡിയോയിലൂടെ അദിതി എന്ന ഒരു കൊച്ചു കലാകാരി കാണിച്ചു തരുന്നത്. ഇതിലേയ്ക്കായി നമുക്ക് വേണ്ടത്, ഒരു സ്പ്രേ ബോട്ടിൽ, രണ്ടു ഗ്ലാസ്സ് വെള്ളം, അര ഗ്ലാസ്സ് വൈറ്റ് വിനീഗർ, അര ടീ സ്പൂൺ ഡിഷ് വാഷ് ലിക്വിഡ് എന്നിവയാണ്. നിങ്ങളുടെ വീട്ടിലെ കണ്ണാടികളും മറ്റും ഇത് വച്ച് ക്‌ളീൻ ആക്കാം. ഒന്ന് ശ്രമിച്ചു നോക്കിക്കൂടെ?
ഇതുപോലെ കൂട്ടുകാർക്കും വീഡിയോ ചെയ്തു മണിച്ചെപ്പിന് അയച്ചു തരാവുന്നതാണ്. അതുപോലെ തന്നെ നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കൊടുക്കാം.