പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഡോൺ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അതേ ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ്. തമിഴ് സൂപ്പർ താരം ശിവകാർത്തികേയന്റെ ഏറ്റവും പുതിയ ഈ ചിത്രം സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. പാഷൻ സ്റ്റുഡിയോസും, എൻ സ്റ്റാർ സിനിമാസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഇപ്പോഴത്തെ സംഗീതപ്രേമികളുടെ ഇഷ്ട്ട സംഗീത സംവിധായകൻ അനിരുദ്ധാണ് ഈ പുതിയ ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. അനിരുദ്ധിന്റെ മറ്റു ഗാനങ്ങൾ പോലെ തന്നെ ഇതിലെ പാട്ടുകളും സിനിമയോടൊപ്പം ട്രെൻഡിങ് ആകുമോ എന്ന് കാത്തിരുന്നു കാണാം.