മിഥുൻ മാനുവേലിൻ്റെ അഞ്ചാം പാതിരയ്ക്ക് ശേഷം, പ്രേക്ഷകരുടെ മുമ്പിലെത്തുന്ന “ഏഴാം പാതിര 7 TH മിഡ്നൈറ്റ്” എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ചു്, തൃശൂരിൽ പ്രമുഖ സംവിധായകൻ ലാൽ ജോസ് നിർവ്വഹിച്ചു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എൻ്റർപ്രൈസും, സെഡാർ റീറ്റെയ്ലും ചേർന്ന് ഒരുക്കിയ ഹർഫെസ്റ്റ് കാർണിവലിൽ, വലിയൊരു പ്രേക്ഷക സമൂഹത്തെ സാക്ഷി നിർത്തിയാണ് ഓഡിയോ ലോഞ്ച് നടന്നത്. ഇസാഫ് എംഡിയും, സിഇഒ യുമായ പോൾ തോമസ്, സെഡാർ റീറ്റെയ്ലിൻ്റെ എംഡി അലോക് തോമസ് പോൾ, സംഗീത സംവിധായകൻ രതീഷ് വേഗ എന്നിവർ ചീഫ് ഗസ്റ്റുകളായി പങ്കെടുത്തു. ഇവരോടൊപ്പം ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾ ഉടൻ റിലീസ് ചെയ്യും. ഒരു മിസ്റ്ററി ടൈം ത്രില്ലർ ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. സംവിധായകൻ അനീഷ് ഗോവിന്ദ് ആണ് നായകവേഷത്തിൽ എത്തുന്നത്.
അനീഷ് ഗോവിന്ദ് പ്രൊഡക്ഷൻസിനു വേണ്ടി അനീഷ് ഗോവിന്ദ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്ന “ഏഴാം പാതിര 7 TH മിഡ്നൈറ്റ് “എന്ന ചിത്രത്തിൻ്റെ ഡി.ഒ.പി – റെജിൻ സാൻ്റോ, സന്ദീപ് ശങ്കർ ദാസ്, ജോയൽ ആഗ്നസ്, എഡിറ്റർ – മിൽജോ ജോണി, പ്രൊജക്റ്റ് ഡിസൈനർ – രാജശ്രീ സി.വി, ഗാനങ്ങൾ – ജ്യോതിഷ്കാസി, ഷോബിത്ത് ശോഭൻ, സംഗീതം – മണികണ്ഠൻ അയ്യപ്പ, രാകേഷ് സ്വാമിനാഥൻ, ബി.ജി.എം – രാകേഷ് സ്വാമിനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ശ്രീകാന്ത് സോമൻ, പ്രൊഡക്ഷൻ കൺട്രോളർ – ബിജോയ് ഭാസ്കർ, ആർട്ട് – സുജിത്ത് ആചാര്യ, മേക്കപ്പ് – ഷൈൻ നെല്ലൻകര, പ്രിൻസ് പൊന്നാനി, കോസ്റ്റ്യൂം – റീന ബിനോയ്, വി എഫ് എക്സ് – ശ്രീനാഥ് മലയത്ത്, സൗണ്ട് എഫക്ട്, ഫൈനൽ മിക്സ് -കരുൺ പ്രസാദ്, സൗണ്ട് ബ്രാവെറി, ഡി.ഐ – സൈലാസ് ജോസ്, സ്റ്റിൽ – കാഞ്ചൻ, റാഹിസ് റോബിൻസ്, ബിനീഷ് എൻ.വി, പോസ്റ്റർ ഡിസൈൻ – ഷിബിൻ സി. ബാബു, പി.ആർ.ഒ – അയ്മനം സാജൻ.
അനീഷ് ഗോവിന്ദ്, ടിറ്റോ വിൽസൺ, പി.എൻ.സണ്ണി, ജൻസൻ ആലപ്പാട്ട്, രാജ് മോഹൻ, സജിതാ മനോജ്, കാതറിൻ മറിയ, ഹണി റോസ് പീറ്റർ എന്നിവരോടൊപ്പം പ്രമുഖ തമിഴ്, മലയാളം താരങ്ങളും അഭിനയിക്കുന്നു.
– അയ്മനം സാജൻ