Poems

മഴമേളം (കവിത)

രാമചന്ദ്രൻ പുറ്റുമാനൂർ

നീലവാനിൽ കാറു പാഞ്ഞുപോയി
കൂട്ടം പെരുത്തവർ നെട്ടോട്ടമായ്
തമ്മിലടിപിടി ഉന്തിയും തള്ളിയും
പെരുമഴപ്പെയ്ത്തായി മണ്ണിലേയ്ക്കും!

ചളിപിളി വെള്ളവും നീർക്കുമിള പൊട്ടലായ്
തെന്നിത്തെറിച്ചവർ നീളെനീളെ
കീറിയ ചീന്തിൻ കടലാസുതോണിയും
താളത്തിലോളത്തിൽ നീരൊഴുക്കിൽ!

#malayalam #poem #literacy #reading #online #magazines #writing

Related posts

1 comment

ഗീത ഓണക്കൂർ April 30, 2024 at 11:59 pm

ജീവിത മേളമായ് തോന്നി. മനസ്സിലൊരു കുളിർമഴ’അഭിനന്ദനങ്ങൾ ആശംസകൾ കവിക്കും മണിച്ചെപ്പിനും

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More