General Knowledge

ഇൻഷുറൻസ് കമ്പനികളുടെ വളർച്ചയും തൊഴിൽ ചെയ്യുന്നവരുടെ പങ്കും.

ഇന്ന് ലോകത്ത് എവിടെ ജീവിക്കുമ്പോഴും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഒരു വ്യക്തിയുടെ അല്ലെങ്കിൽ കുടുംബത്തിനു വേണ്ടി തൊഴിൽ ചെയ്യുന്നയാളുടെ വരുമാനം താത്കാലികമായോ എന്നെന്നേക്കുമായോ നിൽക്കുകയാണെങ്കിൽ ഒരു മുൻകരുതൽ എന്ന നിലക്കാണ് നാം ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കുന്നത്.

പെട്ടെന്ന് ഉണ്ടാകുന്ന ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ അടിയന്തിരമായി ഇൻഷുറൻസ് കമ്പനികൾ കുടുംബങ്ങൾക്ക് താങ്ങാകുന്നു. ഒരു കാലത്ത് എൽ.ഐ.സി, ഇൻഷുറൻസ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയുണ്ടായി. അനേകായിരം കോടിപതികളായ ഏജന്റ്മ്മാരെ സൃഷ്ടിക്കുകയുണ്ടായി. അതേതുടർന്ന് സർക്കാർ ബാങ്കുകളുടെ ഇൻഷുറൻസ് ഡിവിഷനുകളും മറ്റു പൊതുമേഖലാ സ്ഥാപനങ്ങളുടെയും ബ്ലൂച്ചിപ്പ് പോലുള്ള കോർപ്പറേറ് ഫേർമുകളുടെയും വളർച്ച ധ്രുതഗതിയിലായി.

കമ്പനികൾ നൽകുന്ന അവസാന തുകയിൽ തൃപ്തരായിരുന്ന കസ്‌റ്റമേഴ്‌സ് ദീർഘ-ഹ്രസ്വ കാലത്തേക്കുള്ള പൊളിസികൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ താത്പര്യം കാട്ടി. ചെറിയ പ്ലാനുകളും ട്രെഡിഷണൽ പ്ലാനുകളും തിരഞ്ഞെടുക്കുന്നവർക്കു പുറമെ കുട്ടികളുടെ പ്ലാനുകളും ഹെൽത്ത്‌ ഇൻഷുറൻസുകളും ഇന്ന് കൂടുതൽ സെല്ല് ചെയ്യപ്പെടുന്നു. ഇതിനു പുറമെ ടൂറിസം, തൊഴിൽ മേഖല തുടങ്ങി മറ്റ് നിരവധി മേഖലകളിലേക്കും ഇൻഷുറൻസ് കടന്നു വന്നിരിക്കുന്നു.ഇങ്ങനെ ഒരു വിപ്ലവം ഉണ്ടായത് കൊണ്ടു ഒരിക്കലും നശിക്കാത്തതും തൊഴിൽ സാധ്യത കൂടുതൽ ഉള്ളതുമായ ഒരു മേഖലയായി ഇൻഷുറൻസ് മാറി. ഏതൊരു തൊഴിലിനെയും പോലെ കഠിനാധ്വാനത്തിലൂടെ മികച്ച വരുമാനം നേടാൻ കഴിയും എന്നാഗ്രഹിക്കുന്ന കഴിവുള്ള തൊഴിലാളികളുടെ സേവനം തന്നെയാണ് ഈ മേഖലയുടെ വളർച്ച. മാർക്കറ്റിഗിലെ തന്ത്രങ്ങളും കസ്‌റ്റമേഴ്‌സിനെ കണ്ടെത്തി പോളിസി ക്ലോസ് ചെയ്യാനുള്ള കഴിവുള്ള എക്സിക്യൂട്ടീവുകൾ കമ്പനിയുടെ നട്ടെല്ലാണ്. അതുകൂടാതെ അവർ ഡാറ്റ ശേഖരണം നടത്തിയും മെയിലിങ് നടത്തിയും ലീഡ് ജെനറേഷൻ വർധിപ്പിക്കുന്നു. ഇന്ന് ഡിജിറ്റൽ യുഗത്തിന്റെ കാലഘട്ടമായതിനാൽ മീഡിയ അഡ്വർവേർടൈസ്മെൻന്റും ഡിജിറ്റലായും ചെയ്യുന്ന പരസ്യങ്ങളിലൂടെയും ബിസിനസ്സ് വർധിപ്പിക്കാൻ എംപ്ലോയീസ് ശ്രമിക്കാറുണ്ട്.

കൃത്യമായ ഗൈഡൻസ് കിട്ടിയ ശേഷമാണ് കമ്പനിക്ക് വേണ്ടി പലരും പ്രവർത്തിക്കുന്നത്. അവർ തങ്ങളുടെ വ്യക്തി ബന്ധങ്ങൾ ഉപയോഗിച്ചും അല്ലാതെയും ബിസിനസ്സ് വർധിപ്പിക്കുന്നു. തൊഴിൽ ചെയ്യുമ്പോൾ കിട്ടുന്ന മനസംതൃപ്തിയും വരുമാനവും തന്നെയാണ് ഇതിലെ ആകർഷണീയത. ഇൻഷുറൻസ് സ്പെഷ്യലൈസേഷനിൽ മാസ്റ്റർ ബിരുദo (എം.ബി. എ) എടുത്ത വിദഗ്ദർ വരെ ഈ മേഖലയിൽ ഉണ്ട്. ഏതായാലും ഭാവിയിൽ ഇൻഷുറൻസ് രംഗo കൂടുതൽ തൊഴിൽ സാധ്യത സൃഷ്ട്ടിക്കുമെന്നതിലും വിപ്ലവം തീർക്കുമെന്നതും തർക്കമില്ലാത്ത കാര്യം തന്നെയാണ്.

– ജയേഷ് ജഗന്നാഥൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More