30.8 C
Trivandrum
April 25, 2024
FoodRecipe

ചിക്കൻ കട്‌ലറ്റ് ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കൂ.

ചേരുവകൾ:
ചിക്കൻ
ഉരുള്കിഴങ്ങ്
ഇഞ്ചി
വെളുത്തുള്ളി
ഉള്ളി
പച്ചമുളക്
കുരുമുളക്
പെരുംജീരകം
ഗരംമസാല
മുട്ട
bread crumbs

തയ്യാറാക്കുന്ന വിധം:
ചിക്കനും ഉരുളക്കിഴങ്ങും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. കുരുമുളക് പെരുംജീരകവും നന്നായിട്ട് പൊടിച്ച് ഗരമസാല ചേർത്ത് മാറ്റി വെയ്കുക. വേവിച്ച ചിക്കൻ ഒരു മിക്സിയിൽ ഇട്ട് കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് പൊടിക്കുക.

ഉള്ളി എണ്ണ ഒഴിച്ച് വഴറ്റി വേകിച്ച് വെച്ച് ഉരുള്കിഴങ്ങ് നന്നായിട്ട് ഉടച്ച് അതിലേക്ക് ചേർത്ത് വഴറ്റുക അതിനു ശേഷം chicken mince ആക്കിയതും ചേർത്ത്, മസാല ചേർത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി യോജിപ്പിക്കുക, വെള്ളം ഒട്ടും ഇല്ലാതെ എടുക്കുക.

തണുത്തതിനു ശേഷം നന്നായിട്ട് മിക്സ് ചെയ്ത് ഉരുളകൾ ആക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള shape ആകി എടുത്ത് മുട്ടയിൽ മുക്കി bread crumbs നന്നായിട്ട് പൊതിഞ്ഞു മാറ്റി വെയ്ക്കുക. ഓരോന്നായിഎടുത്ത് ചെറിയ തീയിൽ എണ്ണയിൽ മുക്കി പൊരിച്ചു എടുക്കുക.

ഈ പാചകക്കുറിപ്പ് തയ്യാറാക്കിയത്:
അഞ്ജു മഹേഷ്‌കുമാർ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More