Movies

കളം@24 ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷ്ണു ഉണ്ണികൃഷ്ണൻ റിലീസ് ചെയ്തു.

കളം@24 എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രമുഖ നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ തൻ്റെ ഫെയ്സ് ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഇന്ത്യയിൽ ആദ്യമായി സെറിബ്രൽ പാൾസി രോഗം ബാധിച്ച പന്തളം സ്വദേശിയായ, രാഗേഷ് കൃഷ്ണൻ കുരമ്പാല സംവിധായകനായി അരങ്ങേറുന്ന ഈ ചിത്രം ഉടൻ റിലീസ് ചെയ്യും.

കളം@24, ഫാൻ്റസിയും ഡ്രാമയും മിക്സ് ചെയ്ത വ്യത്യസ്തമായ സസ്പെൻസ് ത്രില്ലർ ചിത്രമാണന്ന് രാഗേഷ് കൃഷ്ണൻ കുരമ്പാല പറയുന്നു.

വിനോദ്, ശാലിനി ദമ്പതികളുടെ ജീവിതത്തിൽ, അവർ പോലും അറിയാതെ കടന്നു വരുന്ന ചില ഞെട്ടിപ്പിയ്ക്കുന്ന സംഭവങ്ങൾ അവതരിപ്പിക്കുകയാണ് കളം @24എന്ന ചിത്രം. വിനോദിൻ്റെയും, ശാലിനിയുടെയും ജീവിതത്തിലേക്ക്, ഒരു ദിവസം, ഡോ.സോനു, അഞ്ജലി ദമ്പതികൾ കടന്നു വരുന്നു. തുടർന്നുണ്ടാകുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ കളം @24 എന്ന ചിത്രത്തെ വ്യത്യസ്തമായൊരു അനുഭവമാക്കുന്നു.



വിനോദ് ആയി അങ്കിത് ജോർജ് അലക്സും, ശാലിനിയായി ശിശിര രിലേഷ്, ഡോ.സോനുവായി സെയ്ഫുവും, അഞ്ജലിയായി അമൃതയും വേഷമിടുന്നു.

സിഎംകെ പ്രൊഡക്ഷൻസിനു വേണ്ടി കൊച്ചുമോനും, ഫുൾ സ്ക്രീൻ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന കളം @24 എന്ന ചിത്രം രാഗേഷ് കൃഷ്ണൻ കുരമ്പാല, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിർവ്വഹിക്കുന്നു. ക്യാമറ – വിശാൽ മോഹൻദാസ്, എഡിറ്റർ – കപിൽ കൃഷ്ണ, ഗാനങ്ങൾ, സംഗീതം – വിജയലക്ഷ്മി, ബി.ജി.എം – സുരേഷ് നന്ദൻ, കല – ശ്യാം കൊല്ലം, പ്രേം പന്തളം, മേക്കപ്പ് – അനൂപ് മൂവാറ്റുപുഴ, ശ്രീലാൽ പാലോളി, പ്രൊഡക്ഷൻ കൺട്രോളർ – കാർത്തിക് പന്തളം, മാനേജർ – പ്രേം പന്തളം, അസോസിസേറ്റ് ഡയറക്ടർ – മനീഷ് കുമാർ, അസിസ്റ്റൻ്റ് ഡയറക്ടർ – നിതീഷ് ശിവൻ അഞ്ചൽ, അഖിൽ, സന്തോഷ് കാസർകോഡ്, പി.ആർ.ഒ – അയ്മനം സാജൻ അങ്കിത് ജോർജ് അലക്സ്, സെയ്ഫു, ശിശിര റിലേഷ്, അമൃത, റെജി പുനലൂർ, സിജോ തെരുവപ്പുഴ, കല, രഞ്ജിത് കുളനട എന്നിവരോടൊപ്പം മറ്റ്പുതുമുഖങ്ങളും വേഷമിടുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More