ജനകീയ നാടൻ പാട്ടുകാരി പ്രസീദ ചാലക്കുടി ആലപിച്ച പപ്പടം പഴം ഉപ്പിട് എന്ന് തുടങ്ങുന്ന ഓണ ഗാനം ജനമനസ് കീഴടക്കി മുന്നോട്ട് കുതിക്കുന്നു. മ്യൂസിക് ഷാക്കിന്റെ ബാനറിൽ ഇൻഷാദ് നസീം നിർമ്മിക്കുന്ന ഓണമെങ്ങനെ ഉണ്ണണം എന്ന ഈ ഓണ ഗാനത്തിന്റെ രചന രാജേഷ് അത്തിക്കയമാണ് നിർവഹിച്ചത്. മ്യൂസിക് ഷാക്ക് ഓണം ഫെസ്റ്റ് 2022-ൽ ഉൾപ്പെടുന്ന വ്യത്യസ്തമായ ഗാനമാണിത്.
ആട്ടവും, പാട്ടുമായി ഈ ഓണക്കാലം വീട്ടിൽ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കാൻ ഈ ഓണ ഗാനം ഉപകരിക്കും എന്നതാണ് പ്രത്യേകത. ഓണസദ്യയുടെ നിയമങ്ങളും, ചിട്ടവട്ടങ്ങളും വർണ്ണിക്കുന്ന ഈ ഓണപാട്ട് പ്രേക്ഷകർക്ക് മറക്കാനാവാത്ത ഒരു അനുഭവമായിരിക്കും. ചാലക്കുടിയിൽ ചിത്രീകരിച്ച ഈ ഓണപാട്ട് മ്യൂസിക് ഷാക്ക് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. ഗാനരചന – രാജേഷ് അത്തിക്കയം, സംഗീതം – ജോജി ജോൺസ്, പി.ആർ.ഒ – അയ്മനം സാജൻ.
– അയ്മനം സാജൻ