28.8 C
Trivandrum
April 25, 2024
Music

‘സിദ്ദി’ എന്ന അജി ജോൺ ചിത്രത്തിലെ മനോഹര ഗാനം പുറത്തു വിട്ട് കുഞ്ചാക്കോ ബോബൻ

നടനും സംവിധായകനുമായ അജിജോൺ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സിദ്ദി’ എന്ന ചിത്രത്തിലെ ഗാനം സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട് മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. ഈ ചിത്രത്തിലെ മനോഹരഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകൻ രമേശ് നാരായണൻ ആണ്. ‘ഒരു മാത്രാ നിൻ…” എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായണൻ ആണ്. വിനായക് ശശികുമാർ ആണ് ഈ ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിന് സിനിമ പ്രേക്ഷകരെ സ്വന്തമാക്കിയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ യൂട്യൂബിൽ തരംഗമായിരിക്കുന്നത്. മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പയസ് രാജ് ആണ്. ചിത്രത്തിന്റെ ട്രൈലെർ പോലെത്തന്നെ ഗാനവും യൂട്യൂബിൽ താരങ്ങമാകുമെന്നു പ്രതീക്ഷിക്കാം.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More