ഇത്തവണത്തെ വിശേഷങ്ങൾ:
നിയോ മാൻ: മലയാളത്തിന്റെ സൂപ്പർ ഹീറോയുടെ കഥപറയുന്ന നിയോ മാൻ കൂടുതൽ സാഹസികതകളിലേയ്ക്ക്. നഷ്ട്ടപ്പെട്ട മന്ത്രപ്പെട്ടിയുടെ കഥ തോമസിനോട് പറഞ്ഞു കൊണ്ട് ജംബുലി എന്ന കാട്ടുവാസിയായ മന്ത്രവാദി. തന്റെ പൂർവികരുടെ കഥയറിഞ്ഞു അത്ഭുതത്തോടെ തോമസ്!
സിഐഡി ലിയോ: മൃഗരാജനു നേരെ പ്രയോഗിക്കാനായി പ്രൊഫസർ അങ്കിളിന്റെ സഹായത്തോടു കൂടി റോക്കറ്റു തയ്യാറാക്കുന്ന ഫോക്സൺ കുറുക്കൻ. അത് പൊളിക്കാനായി സിഐഡി ലിയോ എത്തുന്നു.
കൂടാതെ ‘മാക്രിപ്പട്ടണം‘ നോവൽ കൂടുതൽ ആകാംഷാഭരിതമായി മുന്നോട്ടു പോകുമ്പോൾ, കൂടെ മറ്റു ചെറു കഥകളും, സൂപ്പർ കുട്ടൂസും, മറ്റു കളികളും ഒക്കെയായി ഫെബ്രുവരി ലക്കം എത്തിയിരിക്കുന്നു. സമയപരിമിതി കണക്കാക്കി കൂട്ടുകാർ അയച്ചു തന്ന ചില കഥകൾ ഈ ലക്കം പ്രസിദ്ധീകരിക്കാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. പക്ഷെ തീർച്ചയായും വരും ലക്കങ്ങളിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കഥകൾ അയച്ചു തന്ന എല്ലാ കൂട്ടുകാർക്കും നന്ദി അറിയിച്ചു കൊള്ളുന്നു. കഥകളും മറ്റും അയയ്ക്കുന്നതിനായി: https://manicheppu.com/send-your-articles/
PDF ഫോർമാറ്റിലുള്ള മണിച്ചെപ്പിന്റെ മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു
2 comments
Really the edition is super
Thank you for your support.