മണിച്ചെപ്പിന്റെ ജൂൺ 2021 ലക്കം ഇതാ എത്തിക്കഴിഞ്ഞു. കൂട്ടുകാരുടെ പ്രിയപ്പെട്ട ‘തട്ടിൻപുറത്തു വീരൻ’ എന്ന ചിത്രകഥ ഈ ലക്കം അവസാനിക്കുകയാണ്. കഥകളും ലേഖനങ്ങളും എഴുതി അയയ്ക്കാൻ ആഗ്രഹമുള്ളവർ മണിച്ചെപ്പിന്റെ ഇ-മെയിൽ ഐഡിയിലേക്ക് അയയ്ക്കാവുന്നതാണ്.
കഥ എഴുതൂ ഒരു ടി-ഷർട്ട് സമ്മാനമായി നേടൂ!
‘ചിത്രം കാണൂ കഥ എഴുതൂ’ എന്ന സെക്ഷനിൽ നല്ല കഥ എഴുതി അയയ്ക്കുന്നവർക്ക് ഒരു ടി-ഷർട്ട് സമ്മാനമായി നൽകുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ ലക്കം പുറത്തിറങ്ങുന്ന മണിച്ചെപ്പ് മാഗസിനിൽ ഒരു കഥ രംഗം ചിത്രമായി കൊടുത്തിട്ടുണ്ട്. ആ ചിത്രത്തിന് അനുയോജ്യമായ കഥ എഴുതി അയയ്ക്കുകയെ വേണ്ടൂ. അയയ്ക്കുമ്പോൾ വിലാസം മുഴുവൻ കൊടുക്കണേ. തിരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് സമ്മാനം മാത്രമല്ല, വരുന്ന ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ നിങ്ങൾ എഴുതുന്ന കഥ ലോകത്തെ എല്ലാ മലയാളികളിലും എത്തുന്നതാണ്.
അതുപോലെതന്നെ കൊച്ചു കൂട്ടുകാർക്കു അവരുടെ കലാപരമായ കഴിവുകൾ രേഖപ്പെടുത്താനുള്ള അവസരവും ഞങ്ങൾ ഒരുക്കുന്നുണ്ട്. കൊച്ചു കൂട്ടുകാർക്കു അവർ വരച്ച ചിത്രങ്ങളും മണിച്ചെപ്പിനു അയച്ചു തരാവുന്നതാണ്.
മണിച്ചെപ്പ് മാഗസിന്റെ ഈ ലക്കത്തെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ചുവടെ രേഖപ്പെടുത്താവുന്നതാണ്.