Movies

ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർ സിനിമ. ‘കാവതിക്കാക്കകൾ’ തീയേറ്ററിലേക്ക്.

ഗറില്ല നാടകം വിഷയമാക്കിയ ത്രില്ലർസിനിമയാണ് ‘കാവതിക്കാക്കകൾ’. മലയാളത്തിലെ ഒരു വ്യത്യസ്ത ചിത്രം എന്ന് ഭംഗിവാക്കല്ലാതെ പറയാവുന്ന സിനിമയാണ് ‘കാവതിക്കാക്കകൾ’. തിരുവനന്തപുരത്തെ ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം ഇപ്പോൾ മറ്റു കേന്ദ്രങ്ങളിലും ഏപ്രിൽ ആദ്യം പ്രദർശനത്തിനെത്തുന്നു.

ഒരു തെരുവുനാടകസംഘത്തിൻ്റെ പ്രവർത്തനങ്ങൾ അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥനായി സന്തോഷ് കീഴാറ്റൂർ അരങ്ങു തകർക്കുന്നു. സന്തോഷിൻ്റെ പാൻ ഇന്ത്യൻ ലുക്കും അക്കാദമിക് ആക്ടിംഗും ചിത്രത്തിന് പിന്തുണയായി. ചാനൽ അവതാരകനായി വരുന്ന ഇർഷാദിൻ്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഒറ്റ സീക്വൻസിൽ അഭിനയിച്ചു തീർക്കുന്ന സാഹസികമായ ഉദ്യമം, അനായാസം വിജയിപ്പിച്ചതിൽ ഇർഷാദിനും സംവിധായകനും അഭിമാനിക്കാം. ധർമ്മജൻ ബോൾഗാട്ടി അതിഥി വേഷത്തിൽ വേറിട്ട പ്രകടനം കാഴ്ചവയ്ക്കുന്നു. വ്യത്യസ്തമായൊരു വേഷത്തിലൂടെ അബാബീൽ റാഫിയും ശ്രദ്ധേയനാകുന്നു.പല രാജ്യങ്ങളും നിരോധിച്ച ‘ഗറില്ലാ തിയറ്റർ’ എന്ന സമരനാടകസങ്കേതം ആദ്യമായി സിനിമയിൽ കഥാവിഷയമാകുന്നു എന്നതും സിനിമയുടെ പ്രത്യേകതയാണ്. സഫ്ദർ ഹഷ്മിയുടെ രക്തസാക്ഷിത്വം പരാമർശിച്ചുകൊണ്ടു തുടങ്ങുന്നസിനിമ, നാടകപ്രവർത്തകർക്കാണ് സമർപ്പിച്ചിരിക്കുന്നത്. ഡൽഹിയടക്കം ഇരുപതോളം ലൊക്കേഷനുകളിൽ ചിത്രീകരിച്ച ചിത്രമാണിത്. ജനക്കൂട്ടങ്ങളും കഥാപാത്രങ്ങളും നിറയുന്ന സിനിമയിൽ ബംഗാളി ഗാനവും നാടൻ പാട്ടുകളും ആക്ഷനും എല്ലാമുണ്ട്. കാക്ക കഥപറയുന്ന രീതിയും സിനിമയെ രസകരമാക്കുന്നു.

ഗന്ധർവ ചിത്രയുടെ ബാനറിൽ രാപ്രസാദ് രചന, സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ ക്യാമറ – കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കെ.വി.പത്മൻ, സംഗീതം – ഹർഷ വർദ്ധൻ, രഘുനാഥൻ, എഫക്ട്സ് – ജെ.എം.പ്രസാദ്, പ്രഭാത് , എഡിറ്റിംഗ് – സുബിൻവർഗീസ് , ഗ്രാഫിക്സ് – മിഥുൻ നായർ, കളറിസ്റ്റ് – അലക്സ്, സൗണ്ട് – ഷാബു ചെറുവള്ളൂർ, പി.ആർ.ഒ – അയ്മനം സാജൻ.

ധർമ്മജൻ ബോൾഗാട്ടി, സന്തോഷ് കീഴാറ്റൂർ, ഇർഷാദ്, അബാബീൽ റാഫി, പ്രസാദ് കണ്ണൻ, സന്തോഷ് പുത്തൻ, കണിയാപുരം ബൈജു, വർഷ, ഐശ്വര്യ, അർജുൻ, അലക്സ് വള്ളിക്കുന്നം എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More