മണിച്ചെപ്പിന്റെ ഒരു കൂട്ടുകാരി അയച്ചു തന്ന ‘എന്നിലെ നീ’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കവിത വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
നിലാവിൻ വെളിച്ചത്തിൽ
വിദൂരതതേടി അലയുമീ ജീവനിൽ
ഒരു നിഴലായ് വഴികളിൽ എങ്ങോ
കടന്നെത്തിയ പൊൻ വസന്തമേ…
നിന്നിലെ എന്നെ അറിയാൻ
അടുക്കുമോരോ വേളയിലും
എന്നിൽ നിന്നകലും നിന്നെ –
പ്രണയിക്കുമെൻ ഹൃദയത്തിന്
നോവിൻ കനലുകൾ സ്വന്തം
ഇത്രമേൽ അറിയുമെങ്കിലും
അടുക്കാതെ ദൂരെ നീങ്ങിമായും നിന്നെ
മാറോടു ചേർത്തു പുണരാൻ
വിതുമ്പുമീ മനസ്സിൻ നോവുകൾ കണ്ട്
പൊട്ടിച്ചിരിച്ചു പായും നിൻ
കുസൃതികൾക്കു ഇനി എന്നു വിരാമം?
—————————————————-
അയച്ചു തന്നത്:
പൂജ ജി. നായർ
തിരുവനന്തപുരം