December 4, 2024
Poems

ചില്ലുകൾ (കവിത)

ജയേഷ് ജഗന്നാഥൻ

പാതിവഴിയിൽ ഉടഞ്ഞ ചില്ലുതുണ്ടുകൾ
കാണാമറയത്തെവിടെയോ മാഞ്ഞിടുന്നു
ചുറ്റിലും കൂട്ടരും പിന്നെയാ മൂളുന്ന വണ്ടിലും
നൊമ്പരമേകുവാൻ വാക്കുകൾ ഏറെയും.
കാട്ടുതീ പോലെയങ്ങാളിപ്പടർന്നിതാ
നേർക്കുനേർ വരുന്ന വാക്കുകളത്രയും
തളരില്ല പതറില്ല പരിഭവുമില്ല
പകുതിയുടഞ്ഞ ഈ ചില്ലുകൾക്കെന്നുമേ.
അതിജീവനം കൊണ്ടിതാ പൊരുതിയ ജീവിതം
അടിയറവില്ലാതെ അതിവേഗതയിൽ പോയിതാ
നേരത്തും കാൾപ്പാടുകൾ പതിഞ്ഞുടഞ്ഞ നെഞ്ചിൽ
മുറിവില്ല വേദനയില്ല പകരമീ ചില്ലുകൾ മാത്രം.

#malayalam #poem #literacy #reading #online #magazines #writing #glass

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More