Free MagazinesKids Magazine

മണിച്ചെപ്പ് 2020 സെപ്റ്റംബർ ലക്കം വായിക്കാം!

ഓണാഘോഷങ്ങൾ കഴിയും മുമ്പേ തന്നെ മണിച്ചെപ്പിന്റെ സെപ്റ്റംബർ ലക്കം ഇതാ നിങ്ങളുടെ മുന്നിൽ എത്തി കഴിഞ്ഞു.

ഇത്തവണ പുതിയൊരു കഥാപാത്രത്തെ കൂടി മണിച്ചെപ്പ് പരിചയപ്പെടുത്തുന്നു – സിഐഡി ലിയോ! കളിയും തമാശകളുമായി ലിയോ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു – വരും ലക്കങ്ങളിൽ മണിച്ചെപ്പിന്റെ നിറസാന്നിധ്യമായി. കൂടാതെ കാട്ടിലെ കുടുംബം, തട്ടിൻപുറത്തു വീരൻ എന്നീ തുടർകഥകളും, മറ്റു പംക്തികളും.

കഴിഞ്ഞ ലക്കങ്ങളിലെ പോലെ തന്നെ നിങ്ങൾക്കും കഥ എഴുതുവാനുള്ള അവസരം ഇത്തവണയും ഒരുക്കിയിട്ടുണ്ട്. നല്ല കഥ എഴുതി അയയ്ക്കുന്നവർക്ക് സമ്മാനങ്ങളും നൽകുന്നതാണ്. നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. ഈ ലക്കം പുറത്തിറങ്ങുന്ന മണിച്ചെപ്പ് മാഗസിനിൽ ഒരു കഥ രംഗം ചിത്രമായി കൊടുത്തിട്ടുണ്ട്. ആ ചിത്രത്തിന് അനുയോജ്യമായ കഥ എഴുതി അയയ്ക്കുകയെ വേണ്ടൂ. അയയ്ക്കുമ്പോൾ വിലാസം മുഴുവൻ കൊടുക്കണേ. തിരഞ്ഞെടുക്കപ്പെടുന്ന കഥയ്ക്ക് സമ്മാനം മാത്രമല്ല, വരുന്ന ലക്കത്തിൽ അത് പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതാണ്. അങ്ങനെ നിങ്ങൾ എഴുതുന്ന കഥ ലോകത്തെ എല്ലാ മലയാളികളിലും എത്തുന്നതാണ്.

മണിച്ചെപ്പ് മാഗസിനെ കുറിച്ചുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയിൽ വഴിയോ മണിച്ചെപ്പിന്റെ വെബ്സൈറ്റ് വഴിയോ എഴുതി അറിയിക്കാവുന്നതാണ്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More