മടവൂർ രാധാകൃഷ്ണൻ
നിനക്കു വേണം എനിക്കു വേണം
നമുക്കു വേണം സ്വാതന്ത്ര്യം!
പാരിൽ മർത്ത്യർക്കെല്ലാർക്കും
ധീരതയോടെ മുന്നേറാൻ
വേണ്ടത് സ്വാതന്ത്യത്തിന്റെ
മധുരക്കനിയാണല്ലോ!
ഭാരത നാടിന് സ്വാതന്ത്ര്യം
നേടിത്തരുവാൻ ധീരരവർ
പൊരുതി നാടിനു സ്വാതന്ത്ര്യം
നേടി അവരുടെ കർമഫലം!
ഗാന്ധി നയിച്ചൊരു പ്രസ്ഥാനം
അഹിംസയെന്നൊരു സിദ്ധാന്തം
ഭാരത നാടിനു സ്വാതന്ത്ര്യത്തിൻ
മധുരക്കനിയാണേകിയത് !
മൂവർണക്കൊടി പാറട്ടെ
ധീരജയക്കൊടി പാറട്ടെ!
#malayalam #poem #literacy #reading #online #magazines #writing #independenceday #India