ഇപ്പോൾ ഒന്നിലധികം ഫോൺ നമ്പറുകൾ ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. അത് ഓഫീസ് ആവശ്യത്തിനും സ്വന്തം ആവശ്യത്തിനുമൊക്കെ ഉപയോഗിക്കുന്നവരാണ് കൂടുതലും. ചിലർ പഴയ നമ്പർ ഉപേക്ഷിച്ചിട്ട് പുതിയ നമ്പറുകൾ എടുക്കുന്നവരും ആയിരിക്കാം. പക്ഷെ നമ്മുടെ ഉപയോഗിച്ച നമ്പറുകളും നമ്മുടെ വേണ്ടപ്പെട്ടവർക്കായി നമ്മുടെ പേരിൽ എടുത്ത നമ്പറുകളുമൊക്കെയായി എത്ര ഫോൺ നമ്പറുകൾ നമ്മുടെ പേരിലുണ്ടെന്ന് ചിലപ്പോൾ നമുക്ക് തന്നെ സംശയമാകും.
ഇത് കണ്ടെത്താനൊരു അവസരം കൈവന്നിരിക്കുകയാണ്. അതിനായി കേന്ദ്ര സർക്കാരിന്റെ https://tafcop.dgtelecom.gov.in/alert.php എന്ന വെബ്‌സൈറ്റിൽ വിസിറ്റ് ചെയ്യാവുന്നതാണ്. അതിനു ആദ്യം നിങ്ങൾ ചെയ്യേണ്ടത്, നിങ്ങളുടെ പേരിൽ നിലവിലുള്ള ഒരു ഫോൺ നമ്പർ കൊടുക്കുക എന്നതാണ്. അപ്പോൾ നിങ്ങൾക്ക് ഒരു ഒടിപി നമ്പർ നിങ്ങളുടെ ആ നമ്പറിലേയ്ക്ക് വരുന്നതായിരിക്കും. നിങ്ങളുടെ ഫോണിലേക്ക് വന്ന ഒടിപി അവിടെ നല്‍കുക. അതിനുശേഷം നിങ്ങളുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ ഏതൊക്കെയെന്ന് നിങ്ങള്‍ക്ക് താഴെ സ്‌ക്രീനില്‍ അറിയാന്‍ സാധിക്കും.
ഇപ്പോൾ ആദ്യ ഘട്ടം എന്ന നിലയ്ക്ക് ചിലർക്ക് stay tuned എന്ന മെസ്സേജ് ആയിരിക്കും കാണിക്കുക. ഡാറ്റ മുഴുവൻ അപ്ഡേറ്റ് ആകാത്തതിനാൽ ആണത്. ഡാറ്റ അപ്പ്‌ഡേറ്റ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പേരിലുള്ള മുഴുവന്‍ ഫോണ്‍ നമ്പറുകളും ലഭിക്കുന്നതാണ്.