അപ്പന്റെ കഥയുമായി മകൾ എത്തുന്നു. കൂട്ടുകാരി ആ കഥ സിനിമയാക്കുന്നു. പാഞ്ചാലി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കഥാകൃത്ത് അന്നാ എയ്ഞ്ചൽ ആണ് സ്വന്തം പിതാവിന്റെ കഥ സിനിമയാക്കുന്നത്. പാഞ്ചാലിയുടെ സംവിധായികയും പ്രീയ കൂട്ടുകാരിയുമായ ഷാൻസി സലാം മലബാർ ബേബിച്ചൻ എന്ന പേരിൽ ഈ കഥ സംവിധാനം ചെയ്യുന്നു. നൂറ്റൊന്ന് ഫിലിംസ് എന്റർടൈമെന്റിനുവേണ്ടി മെൽവിൻ കെ.ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും.
ക്ഷണക്കത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ നിയാസ് ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. മലയാളത്തിലെ ശ്രദ്ധേയമായ ബാനറായ നൂറ്റൊന്ന് ഫിലിംസ്, മലബാർ ബേബിച്ചൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്.
സംവിധാനം – ഷാൻസിസലാം, കഥ, തിരക്കഥ, സംഭാഷണം – അന്നാ എയ്ഞ്ചൽ, പ്രൊജക്റ്റ് ഡിസൈനർ – ഫാത്തിമ ഷെറിൻ, ക്യാമറ – ഷെട്ടി മണി, റെജു അമ്പാടി, ഗാനരചന – പ്രചോദ് ഉണ്ണി, ഉഷാ മേനോൻ, സംഗീതം – വിനിൽ, റെജി ചെമ്പറ, കല – രാഗേഷ് നടുവട്ടം, കോസ്റ്റ്യൂമർ – രഘുനാഥ്, പ്രൊഡക്ഷൻ കൺട്രോളർ – ഷൗക്കത്ത്, എക്സിക്യൂട്ടീവ് – ഗണപതി, മാനേജർ -ഷെമീർ പാലക്കാട്, അസോസിയേറ്റ് ഡയറക്ടർ – എസ്.പി.ഷാജി, മഹേഷ് വയനാട്, പി.ആർ.ഒ – അയ്മനം സാജൻ.
ശ്രീജിത്ത് രവി, മേഘനാഥൻ, ഇന്ദ്രൻസ്, ആനി ആദിച്ചൻ, ഷീലു എബ്രഹാം, മനു, ഉല്ലാസ് പന്തളം, സീമ ജി.നായർ, കുളപ്പുള്ളി ലീല, ബിന്ദുവാരാപ്പുഴ, നെൽസൻ, അസീസ്, നിമിഷ കോയമ്പത്തൂർ, മറിയാമ്മ കുര്യാക്കോസ്, സാബു പന്തളം, അനുശ്രീ പോത്തൻ, കയ്യൂർ സത്യൻ, ആതിര സന്തോഷ്, രമ്യ വിദു, വിദിഷിത, അദീന, ഹിൽഡ്രൻ ഹെൻട്രി, കുദാഷാഹുൽ, ജോ ജോൺ, ജയൻ കുമ്പളങ്ങി, നജുമോൾ, ശ്യാം, സേതു, മാസ്റ്റർ അദ്ധ്യൈത് എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ