Articles

ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനം – മലയാളികൾക്ക് ഉൾപ്പെടെ 106 പേർക്ക് പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:

ഈ വർഷത്തെ പത്മ പുരസ്കാരങ്ങളിൽ മലയാളി തിളക്കവും. നാല് മലയാളികളാണ് പത്മശ്രീ പുരസ്‌കാരങ്ങൾക്ക് അർഹരായവർ. ഗാന്ധിയൻ വി.പി.അപ്പുക്കുട്ട പൊതുവാള്‍, ചരിത്രകാരൻ സി.ഐ.ഐസക്, കളരി ഗുരുക്കൾ എസ്.ആർ.ഡി.പ്രസാദ്, കർഷകൻ ചെറുവയൽ കെ.രാമൻ എന്നീ മലയാളികൾക്കാണ് പത്മശ്രീ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

സുധാ മൂർത്തി

1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തിൽ അഭയാർഥി ക്യാംപുകളിൽ സേവനം അനുഷ്ഠിച്ച ദിലിപ് മഹലനോബിസ് ഉൾപ്പെടെ ആറുപേർക്കാണ് പത്മവിഭൂഷൻ പുരസ്‌കാരം. ആർക്കിടെക്റ്റ് ബാലകൃഷ്ണ ധോഷി, തബല വിദ്വാൻ സാക്കിർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം.കൃഷ്ണ, ഇന്തോ–അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ ശ്രിനിവാസ് വർധൻ, ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രി മുലായം സിങ് യാദവ് എന്നിവരാണ് പത്മ വിഭൂഷൻ നേടിയ മറ്റുള്ളവർ. ഇതിൽ ദിലിപ് മഹലനോബിസ്, ബാലകൃഷ്ണ ധോഷി, മുലായം സിങ് യാദവ് എന്നിവർക്ക് മരണാന്തര ബഹുമതിയായി ആണ് പത്മവിഭൂഷൻ ലഭിക്കുന്നത്.

വാണി ജയറാം

സാമൂഹിക പ്രവർത്തകയായ സുധാ മൂർത്തി, ഗായിക വാണി ജയറാം ഉൾപ്പെടെ 15 പേർക്കാണ് പത്മഭൂഷൻ. ഇൻഫോസിസ് സ്ഥാപകൻ നാരായണമൂർത്തിയുടെ ഭാര്യയാണ് സുധാ മൂർത്തി.

എം.എം.കീരവാണി

സംഗീത സംവിധായകൻ എം.എം.കീരവാണി, രത്തൻ ചന്ദ്ര ഖർ, ഹിരാഭായ് ലോബി, മുനിശ്വർ ചന്ദേർ ദാവർ, നാഗാലാൻഡിലെ സാമൂഹിക പ്രവർത്തകൻ രാംകുവങ്ബെ നുമെ, നാഗാലാൻഡ് മുവാ സുബോങ്, മംഗള കാന്തി റോയി, തുല രാമ ഉപ്‌റേതി എന്നിവർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തോടൊപ്പം പത്മശ്രീ പുരസ്കാരവും തേടി എത്തിയതോടെ സംഗീത സംവിധായകൻ എം.എം.കീരവാണിക്കു ഇത് ഇരട്ടി മധുരമായി.

#malayalam #india #RepublicDay #awards #Padma #2023

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More