Movies

പി.കെ.ബിജുവിന്റെ ‘കണ്ണാളൻ’ ഡിസംബർ 17-ന് പ്രേക്ഷകരിലേക്ക്

ജീവിതയാത്രയിൽ അറിയാതെ തന്നെ സമുഹത്തിൽ ഒറ്റപ്പെട്ടു പോകുന്ന ചില മനുഷ്യരുണ്ട്. ജീവിതം ഒരു ബലികേറാമലയാകുമ്പോൾ, എന്ത് ചെയ്യണമെന്നറിയാതെ കൺമുന്നിലെ പുകമറക്കു മുന്നിൽ പകച്ചു നിൽക്കേണ്ടി വന്ന ചിലർ. ഇവരിൽ ഒരാളായ പത്രപ്രവർത്തകൻ ഹരി നാരായണന്റെ ജീവിതകഥ പറയുകയാണ് പി.കെ.ബിജു സംവിധാനം ചെയ്ത കണ്ണാളൻ എന്ന ചിത്രം. ഡിസംബർ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോസ്, തീയേറ്റർ പ്ലേ, ഹൈ ഹോപ്പ്സ്, എന്നീ ഒ.ടി.ടി. ഫ്ലാറ്റുഫോമുകളിൽ കണ്ണാളൻ റിലീസ് ചെയ്യും.

ചരിത്രത്തിന്റെ ആവർത്തനമെന്ന പോലെ ഹരിനാരായണന്റെ മുന്നിൽ പൊള്ളുന്ന ഒരുചോദ്യമുയരുന്നു… ജാതിയും മതവും എന്താണെന്നറിയാൻ, പേരു ചോദിക്കുന്നവന്റെ ബുദ്ധിക്ക് മുന്നിൽ അയാൾ നിശബ്ദനാവുന്നു. അസ്വസ്ഥനായ അയാൾ ഉത്തരം തേടി ഇറങ്ങുന്നു. തനിക്ക് പിറന്ന മകൻ മകളായി മാറിയപ്പോഴും വ്യാകുലതകളില്ലാതിരുന്ന അയാൾക്ക്, ജാതി ബോധങ്ങളെ എങ്ങിനെ തിരിച്ചറിയാനവും..!! എങ്കിലും അയാൾ യാത്രക്കിറങ്ങുന്നു. അയാളെ വഴികാട്ടുന്ന ചരിത്രം അയാളെ എത്തിക്കുന്നത് എവിടേക്കണെന്നകാഴ്ചകളാണ് കണ്ണാളൻ എന്ന സിനിമ.വർത്തമാനകാല യാഥാർത്ഥ്യങ്ങളോട് പടവെട്ടുന്ന ഒരു പത്രപ്രവർത്തകന്റെ ജീവിതത്തിലൂടെ ഇന്നത്തെ സോഷ്യൽ പൊളിറ്റിക്സ് കൂടി ചിത്രം ചർച്ച ചെയ്യുന്നു. പച്ച മനുഷ്യരുടെയും, ജീവിത യാഥാർത്ഥ്യങ്ങളുടെയും ഒരു നേർസാക്ഷ്യമാണ് കണ്ണാളൻ പ്രേക്ഷകരുമായി പങ്കുവെക്കുന്നതെന്നും, ആത്മിയതയിൽ ഹിംസയ്ക്ക് സ്ഥാനമില്ലെന്ന് തെളിയിക്കുകയുമാണ് കണ്ണാളൻ എന്നും സംവിധായകൻ പി.കെ.ബിജു പറഞ്ഞു.

360 ഡിഗ്രി പിക്ച്ചേഴ്സിനുവേണ്ടി പി.കെ. ബൈജു, ദാമോദർ അപ്പു എന്നിവർ നിർമ്മിക്കുന്ന കണ്ണാളൻ പി.കെ ബിജു രചനയും, സംവിധാനവും നിർവ്വഹിക്കുന്നു. ക്യാമറ – ഷാനവാസ് അലി, എഡിറ്റിംഗ് – നിഷാദ് യൂസഫ്, ഗാനരചന – കണ്ണൻ സിദ്ധാർഥ്, സംഗീതം – അരുൺ പ്രസാദ്, ആലാപനം – ജോബ് കുര്യൻ, കല – ഉണ്ണി ഉഗ്രപുരം, മേക്കപ്പ് – റഹീം കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ – ഷാജിക്ക ഷാജി, കോസ്റ്റ്യൂംസ് – ഷാജി കൂനമ്മാവ്, അസോസിയേറ്റ് ഡയറക്ടർ – ചെക്കുട്ടി, ബി.ജി.എം – സനൽദേവ്, അസിസ്റ്റന്റ് ഡയറക്ടർ – ആദർശ് അണിയിൽ, അമ്മീൻ, നിജാസ്, ശരത്, ലൊക്കേഷൻ മാനേജർ – ദിലീപ്, ഉദയൻ, സ്റ്റിൽ – ഷോ ബിത്ത് വട്ടുണ്ടിൽ, പി.ആർ.ഒ- അയ്മനം സാജൻ

ശ്രീജിത്ത് രവി, രജേഷ് ശർമ്മ, അശ്വതി ചിന്നു, മാലതി ടീച്ചർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന കണ്ണാളൻ സിസംബർ 17-ന് നീസ്ട്രീം, സീനിയ, ഫസ്റ്റ് ഷോ സ്, തീയേറ്റർ പ്ലേ, ഹൈ ഹോപ്പ്സ് എന്നീ ഒ.ടി.ടി ഫ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More