മണിച്ചെപ്പിന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ, ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതിയ പതിപ്പ്.
ഇതിനകം തന്നെ മണിച്ചെപ്പിന്റെ ഇതുവരെയുള്ള എല്ലാ ലക്കങ്ങളും കൂടി ഉൾപ്പെടുത്തി ഒരു ‘സ്പെഷ്യൽ വാർഷികപതിപ്പും’, അതുപോലെ തന്നെ ‘തട്ടിൻപുറത്തുവീരൻ’ എന്ന ചിത്രകഥ ഒറ്റപുസ്തക രൂപത്തിലും കൂട്ടുകാർക്കിടയിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. സൂക്ഷിച്ചു വയ്ക്കാനും ഇടയ്ക്കു വായിച്ചു നോക്കാനും കൂട്ടുകാർക്കു ഏറെ സഹായകമാകും എന്നുള്ളത് തീർച്ച.
മണിച്ചെപ്പിന്റെ high resolution PDF മാഗസിനുകൾ ഡൌൺലോഡ് ചെയ്തു അഭിനന്ദനങ്ങൾ അറിയിച്ച എല്ലാ കൂട്ടുകാർക്കും നന്ദി. ഇനിയും നിങ്ങളുടെ സഹകരണങ്ങളും വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു.