27.8 C
Trivandrum
November 6, 2024
FoodRecipe

പുളിയിലയിട്ട്​ പൊള്ളിച്ച മീൻ

വാഴയിലയിൽ, കല്ലിൽ തുടങ്ങി പല രീതിയിൽ മീൻ പൊള്ളിക്കാം. ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുളിയിലയിട്ട്​ പൊള്ളിച്ച മീൻ.
–നിമ്മി ജെയ്​സൺ

പുളിയിലയിട്ട്​ പൊള്ളിച്ച മീൻ

manicheppu വാഴയിലയിൽ, കല്ലിൽ തുടങ്ങി പല രീതിയിൽ മീൻ പൊള്ളിക്കാം. ഇതിൽ നിന്ന് ഏറെ വ്യത്യസ്തമാണ് പുളിയിലയിട്ട്​ പൊള്ളിച്ച മീൻ. Print This
Nutrition facts: calories fat
Rating: 5.0/5
( 1 voted )

ചേരുവകൾ:

(അയലയുടെ വലുപ്പമുള്ള രണ്ട്​ മീനിലേക്ക്​)

    •  മീൻ (അയല, മത്തി, കിളിമീൻ തുടങ്ങി ഏതുമാവാം)
    • വെളുത്തുള്ളി- നാല്​ അല്ലി
    • ഇഞ്ചി- രണ്ട്​ ഇഞ്ച്​ നീളത്തിലുള്ള കഷ്​ണം
    • പുളിയില- ഒരു പിടി (അല്ലെങ്കിൽ ഒരു സ്​പൂൺ ​വാളൻ പുളി പേസ്​റ്റ്​)
    • ഉപ്പ്​- പാകത്തിന്​
    • കുരുമുളകുപൊടി-ഒരു ടീസ്​പൂൺ
    • മുളകുപൊടി -ഒരു ടീസ്​പൂൺ
    • കാശ്​മീരി മുളകുപൊടി -ഒരു ടീസ്​പൂൺ
    • ചെറുനാരങ്ങ-ഒരു പകുതി
    • മുരിങ്ങയില- ഒരു പിടി
    • കറിവേപ്പില- നാല്​ തണ്ട്​

തയാറാക്കുന്ന വിധം:

മീൻ ചെതുമ്പല്​ കളഞ്ഞ്​ കഴുകി വൃത്തിയാക്കി ഇരുപുറവും കത്തി കൊണ്ട്​ ആഴത്തിൽ വരഞ്ഞുവെക്കുക. രണ്ടു മുതൽ എട്ടു​​വരെയുള്ള ചേരുവകൾ അരകല്ലിൽ അരച്ച്​ (മിക്​സിയിലായാലും മതി) ചെറുനാരങ്ങ പിഴിഞ്ഞൊഴിച്ച്​ ഒരു സ്​പൂൺ വെളിച്ചെണ്ണ ചേർത്ത്​ മസാല തയാറാക്കി അത്​ മീനിൽ നന്നായി തേച്ചു​പിടിപ്പിച്ച്​ അരമണിക്കൂർ മാറ്റി​വെക്കുക.

തുടർന്ന്​ ഒാവൻ ഉള്ളവർ അത്​ 190 ഡിഗ്രി ചൂടാക്കിയ ശേഷം ഒരു ട്രേയിൽ ബേക്കിങ്​​ പേപ്പർ അല്ലെങ്കിൽ ബട്ടർപേപ്പർ വിരിച്ച്​ അതിനുമുകളിൽ ഗ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന സ്​റ്റാൻഡിൽ രണ്ടു​തണ്ട്​ കറിവേപ്പിലയിൽ ഒരു മീൻ എന്ന രീതിയിൽ വെച്ച്​ അര മണിക്കൂർ ബേയ്​ക്ക്​ ചെയ്യുക. തുടർന്ന്​​ ചൂടോടെ പ്ലേറ്റിൽ വിതറിയ മുരിങ്ങയിലയുടെ മുകളിൽ വെച്ച്​ ഉപയോഗിക്കാം.

ഒാവൻ ഇല്ലാത്തവർ അടപ്പുള്ള പരന്ന നോൺ സ്​റ്റിക്​ പാത്രത്തിൽ ഒരു പ്ലേറ്റിൽ ടിഷ്യൂ പേപ്പർ വെച്ച്​ അതിനു​ മുകളിൽ ഗ്രിൽ ചെയ്യാൻ ഉപയോഗിക്കുന്ന സ്​റ്റാൻഡിൽ രണ്ടു തണ്ട്​ കറിവേപ്പിലയിൽ ഒരു മീൻ എന്ന രീതിയിൽവെച്ച്​ അടപ്പു കൊണ്ട്​ അടച്ച്​ അരമണിക്കൂർ വേവിക്കുക. 15 മിനിറ്റ്​ കഴിയു​മ്പോൾ മീൻ തിരിച്ചിടാൻ മറക്കരുത്​. പാത്രത്തിൽനിന്ന്​ നേരിട്ട്​ മുരിങ്ങയില വിതറിയ പ്ലേറ്റിലേക്ക്​ മാറ്റണം. മീനിന്‍റെ ചൂടുകൊണ്ട്​ വാടി മസാലപുരണ്ട മുരിങ്ങയില മീനിന്‍റെ കൂടെ കഴിക്കാം. അത്​ പ്രത്യേക രുചിയും പോഷകങ്ങൾ ഉള്ളതുമാണ്​.

Notes

പുളിയില ഒഴികെയുള്ള എല്ലാ വസ്​തുക്കളും ഗൾഫ്​ നാടുകളിൽ മാർക്കറ്റിൽ വാങ്ങാൻ കിട്ടും. വാളൻ പുളിയുടെ കുരു കുഴിച്ചിട്ട്​ പരിപാലിച്ചാൽ ഗൾഫിലെ മണ്ണിൽ അത്​ നന്നായി വളരും. ഒരു ചെടിയായി വളർത്തിയാൽ പാചകത്തിന്​ വ്യത്യസ്​തത കിട്ടാനായി പുളിയില ചേർക്കാൻ അത്​ ഉപകരിക്കും.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More