നാവിൽ വെള്ളമൂറുന്ന ഓണസദ്യ! കേൾക്കുമ്പോൾ തന്നെ കൊതി വരുന്നു അല്ലേ? ഓലൻ, അവിയൽ, എരിശ്ശേരി, സാമ്പാർ, തോരൻ, പച്ചടി, കിച്ചടി മുതൽ വിവിധ തരം പായസങ്ങൾ വരെ. പിന്നെ കൂടെ അച്ചാറുകളും. മലയാളിയുടെ അഹങ്കാരമായ ഓണസദ്യ ലോകത്ത് എവിടെയും പ്രസിദ്ധമാണ്.
നിങ്ങളിൽ എത്രപേർക്ക് ഓണ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാം? എങ്കിൽ ഇതാ പാചകത്തിൽ താല്പര്യമുള്ളവർക്ക് അവർ തയ്യാറാക്കുന്ന പാചകത്തെ കുറിച്ച് എഴുതാൻ അവസരം മണിച്ചെപ്പ് ഒരുക്കുന്നു. നിങ്ങൾ തയ്യാറാക്കുന്ന ഏതെങ്കിലും ഓണ വിഭവത്തെ കുറിച്ചുള്ള ഒരു വിവരണം മണിച്ചെപ്പിന് എഴുതി അറിയിക്കൂ. വീഡിയോ ഫോർമാറ്റ് ആയാലും കുഴപ്പമില്ല (വിവരണം ഉണ്ടായിരിക്കണേ). മറ്റുള്ളവർക്ക് അതൊരു സഹായകമാകുമെങ്കിൽ അതൊരു നല്ല കാര്യമല്ലേ?
എന്നാൽ പിന്നെ ഇന്ന് തന്നെ തുടങ്ങിക്കോളൂ. പാചകം എഴുതി അയയ്ക്കുന്നവർ വിഭവത്തിന്റെ ഫോട്ടോ കൂടി വയ്ക്കാൻ മറക്കല്ലേ.
കൂടാതെ, നിങ്ങൾക്ക് മറക്കാനാവാത്ത ഓണസദ്യയെ കുറിച്ച് വേണമെങ്കിലും എഴുതി അറിയിക്കാവുന്നതാണ്. അത് ചിലപ്പോൾ നിങ്ങളുടെ ഓഫീസിലോ ബന്ധു വീടുകളിലോ കൂട്ടുകാരോടൊപ്പമോ ഒക്കെയുള്ളതാകാം. ഓണക്കാലത്തെ എന്തെങ്കിലും മറക്കാനാവാത്ത മറ്റു അനുഭവങ്ങളും എഴുതി അറിയിക്കൂ.