25.8 C
Trivandrum
November 6, 2024
Movies

ഖണ്ഡശ: ഒരാൾ ശക്തമായ മൂന്ന് വേഷങ്ങളിൽ. ചിത്രീകരണം പൂർത്തിയായി.

ഒരാൾ തന്നെ, ശക്തമായ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ വരുന്നു. ഖണ്ഡശ: എന്ന് നാമകരണം ചെയ്ത ഈ ചിത്രത്തിൻ്റെ ചിത്രീകരണം പെരുമ്പാവൂരും പരിസരങ്ങളിലുമായി പൂർത്തിയായി. സെഞ്ച്വറി വിഷൻ്റെ ബാനറിൽ, മെഹമ്മൂദ് കെ.എസ്.സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ, രമേശൻ, പരമേശ്വരൻ, വിഗ്നേശ് എന്നീ, വ്യത്യസ്തവും ശക്തവുമായ മൂന്ന് കഥാപാത്രങ്ങളായി എത്തുന്നത് നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഫീക് ചോക്ളിയാണ്. വ്യത്യസ്തമായ അഭിനയശൈലി കാഴ്ചവെക്കേണ്ട, മൂന്ന് കഥാപാത്രങ്ങളെ അഭിനയിച്ച്, ഫലിപ്പിക്കാൻ കൂടുതൽ തയ്യാറെടുപ്പുകൾ വേണ്ടിവന്നെന്ന് റഫീക് ചോക്ളി പറയുന്നു.

കള്ളുകുടിയനും, മോശക്കാരനുമായ വ്യക്തിയാണ് രമേശൻ. അയാൾക്ക് ഭാര്യയും, പരമേശ്വരൻ, വിഗ്നേശ് എന്നീ ഇരട്ട ആൺകുട്ടികളും ഉണ്ട്. കിട്ടുന്ന പണം മുഴുവനും കള്ളുകുടിക്കും. പിന്നെ ഇല്ലാത്ത കുറ്റം കണ്ടെത്തി, ഭാര്യയെ തല്ലും. ഇതാണ് രമേശൻ്റെ സ്ഥിരം കലാപരിപാടി. അഞ്ചാം ക്ലാസിൽ പഠിക്കുന്ന, പരമേശ്വരനും, വിഗ്നേശും, അപ്പൻ്റെ ക്രൂരതകൾ കണ്ടാണ് വളർന്നത്. ഒരു ദിവസം, അപ്പൻ, അമ്മയെ ക്രൂരമായി ഉപദ്രവിച്ചപ്പോൾ വിഗ്നേശ് അതിന് തടസം നിക്കാൻ ശ്രമിച്ചു. അന്ന് വിഗ്നേശിനും, രമേശിൽ നിന്ന് ക്രൂര മർദനം എൽക്കേണ്ടി വന്നു. അമ്മയുടെ മരണം കൂടി കണേണ്ടി വന്നതോടെ, വിഗ്നേശ് ജീവിതം മടുത്ത് വീട് വിട്ടു. പരമേശ്വരൻ തോട്ടിപ്പണി എടുത്ത് ജിവിച്ചു. കാലങ്ങൾ കഴിഞ്ഞപ്പോൾ, വിഗ്നേശ് വലിയൊരു കോടീശ്വരനായി മാറി. ഒരിക്കൽ, വിഗ്നേശും, പരമേശ്വരനും തമ്മിൽ കണ്ടുമുട്ടി.



മലയാള സിനിമയിൽ തന്നെ, വ്യത്യസ്തവും, ശക്തവുമായ മൂന്ന് കഥാപാത്രങ്ങളെ, ഒരാൾ തന്നെ അവതരിപ്പിക്കുന്ന ഖണ്ഡശ: എന്ന ചിത്രം ഏറെ പുതുമയോടെ മാറി നിൽക്കുന്നു. ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.

സെഞ്ച്വറി വിഷൻ്റെ ബാനറിൽ, മെഹമ്മൂദ് കെ.എസ് സംവിധാനം ചെയ്യുന്ന ഖണ്ഡശ: യുടെ രചന – റഫീക് ചോക്ളി, ക്രിയേറ്റീവ് ഹെഡ് – മമ്മി സെഞ്ച്വറി, ഡി.ഒ.പി – ഷെട്ടി മണി, ഗാനങ്ങൾ – ജലീൽ കെ.ബാവ, ഷാജി കരിയിൽ, സംഗീതം – പി.കെ.ബാഷ, അൻവർ അമൻ, ആർട്ട് – ജയകുമാർ, മേക്കപ്പ് – നിഷാന്ത്, സുബ്രൻ, കോസ്റ്റ്യൂംസ് – ദേവകുമാർ, പ്രൊഡക്ഷൻ കൺട്രോളർ – നിധീഷ് മുരളി, ബാക്ക് ഗ്രൗണ്ട് മ്യൂസിക് – ജോയ് മാധവ്, ഡി.ഐ – അലക്സ് വർഗീസ്, എഫക്റ്റസ് – ബർലിൻ, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, പി.ആർ.ഒ – അയ്മനം സാജൻ.

റഫീക് ചോക്ളി, ദിയ, എ.കെ.ബി കുമാർ, ജോസ് ദേവസ്യ, നിധീഷ, ശിവദാസ്, ചിപ്പി, റീന, വീണ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More