ഒരു മൂടൽമഞ്ഞു ദിവസത്തിലെ ഷാർജയിൽ നിന്നും ദുബായിലേക്കുള്ള ഒരു കാർ യാത്രയാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. ഗൾഫ് എന്ന് കേൾക്കുമ്പോൾ മരുഭൂമിയിലെ ചൂടിനെ കുറിച്ചായിരിക്കും കൂടുതൽപേരും കേട്ടിരിക്കുന്നത്. എന്നാൽ ചൂടും തണുപ്പും എല്ലാം ഇവിടയുള്ളവർക്ക് കാണുവാൻ സാധിക്കും. ഈ യാത്രയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് റോഡിൽ (പഴയ എമിറേറ്റ്സ് റോഡ്) കാണുന്ന മൂടൽമഞ്ഞിന്റെ തീവ്രത നമുക്ക് കാണുവാൻ കഴിയും. അതുകൊണ്ടുതന്നെ വാഹനങ്ങൾ ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ എപ്പോഴും ആവശ്യപ്പെടാറുണ്ട്. മുന്നിലെ വാഹനങ്ങൾ ഒരു നിശ്ചിത അകലത്തിൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ എന്നത് തന്നെയാണ് കാരണം. ഈ സമയങ്ങളിൽ അപകട സാധ്യത കൂടുവാൻ കാരണമാകാറുണ്ട്.