28.8 C
Trivandrum
July 13, 2024
Movies

സോറോ – തീയേറ്ററിലേക്ക്

‘സോറോ’ ഒരു സ്പാനീഷ് വാക്കാണ്. കുറുക്കൻ എന്ന് അർത്ഥം. സമൂഹത്തിൽ കുറുക്കന്മാരായി ജീവിക്കുന്നവരുടെ കഥയാണ് സോറോ പറയുന്നത്. മഞ്ജു സുരേഷ് ഫിലിംസിനു വേണ്ടി സുരേഷ് സോപാനം നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ഏപ്രിൽ 1-ന് റിലീസ് ചെയ്യും. തലൈവാസൽ വിജയ്, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസ്, മാമുക്കോയ, സുനിൽ സുഗത, വമിക സുരേഷ്, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണിത്.

സമകാലിക വിഷയങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച ചിത്രമാണ് സോറോ. പുതിയ കാലഘട്ടത്തിലെ, ലഹരിമരുന്നുകളായ സിന്തറ്റിക് ഡ്രഗ്സിന്റെ ദൂഷ്യ ഫലങ്ങൾ എടുത്തുകാണിക്കുന്ന സോറോ പുതുതലമുറയിലെ യുവതീയുവാക്കളെ ബോധവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ഒരു രാത്രിയിൽ നടക്കുന്ന കഥയിൽ, പല മേഖലയിലുള്ള മനുഷ്യരെ എങ്ങനെയാണ് ഡ്രഗ്സ് ബാധിക്കുന്നതെന്ന് ചിത്രം കാണിച്ചു തരുന്നു. ഒരു ഞെട്ടലോടെയേ ഈ രംഗങ്ങൾ പ്രേഷകർക്ക് കാണാനാകു. മയക്ക് മരുന്ന് ഉപയോഗം മനുഷ്യനെ മൃഗമാക്കും. അരുതാത്തത് പലതും സംഭവിക്കും. ലഹരിയുടെ ലോകത്ത് സോറയിലും ചില കൊലപാതകങ്ങൾ നടന്നു. പോലീസ് അന്വേഷണം നടന്നു. പക്ഷേ, ഈ കൊലപാതകങ്ങൾ ഒരു ചോദ്യ ചിന്നമായി അവശേഷിക്കുകയായിരുന്നു.മുരുകൻ എന്ന കേന്ദ്രകഥാപാത്രമായി തലൈവാസൽ വിജയ് എത്തുന്നു .മുന്നൂറോളം മലയാള സിനിമകളിൽ വേഷമിട്ട തലൈവാസൽ വിജയിന്റെ വ്യത്യസ്ത വേഷമാണ് തമിഴൻ മുരുകൻ. കോയാക്ക എന്ന കഥാപാത്രമായി സുനിൽ സുഗതയും, മൂർത്തി എന്ന റിസോർട്ട് മുതലാളിയായി മാമുക്കോയയും, രാധിക എന്ന പോലിസ് ഉദ്യോഗസ്ഥയായി വമിക സുരേഷും എത്തുന്നു. ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി ടീമിലുള്ള ദേവരാജ് ദേവനും നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശബരി എന്ന വില്ലൻ കഥാപാത്രത്തെ രഘു ചാലിയാർ അവതരിപ്പിക്കുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും ഫേം സിബി മാത്യു ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വയനാട്ടിൽ ചിത്രീകരിച്ച ഒരു ഹിന്ദി ഐറ്റം സോങ്ങ് ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്.

മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ സുരേഷ് സോപാനം നിർമ്മാണവും, സംവിധാനവും നിർവ്വഹിക്കുന്നു . രചന – ചാലിയാർ രഘു, ഡി.ഒ.പി – വിപിൻ ശോഭനന്ദ്, എഡിറ്റർ – സലീഷ് ലാൽ, ഗാനങ്ങൾ -രൂപശ്രീ, സംഗീതം, ബിജിഎം – സാജൻ കെ.റാം, ആലാപനം – ദേവിക സന്തോഷ്, കല – അനൂപ് ചന്ദ്രൻ കൊയിലാണ്ടി, മേക്കപ്പ് – ജിജേഷ് ഉത്രാടം, പ്രബീഷ്, കോസ്റ്റ്യൂംസ് – മുരുഗൻസ്, കോറിയോഗ്രാഫി – ശ്രീജിത്ത്, പ്രൊഡക്ഷൻ കൺട്രോളർ – ഷജിത്ത് തിക്കൊടി, സംഘട്ടനം – ബ്രുസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ – ലാവൻ, സവീൻ നാദ്, സ്റ്റിൽ – മുരളി പണിക്കർ, പി.ആർ.ഒ – അയ്മനം സാജൻ.

തലൈവാസൽ വിജയ്, മാമുക്കോയ, സുനിൽ സുഗത, വമിക സുരേഷ്, സിബി തോമസ്, ദേവരാജ് ദേവൻ, ചാലിയാർ രഘു, എ.ആർ.രാജേഷ്, അരുൺ രാജ്, ബിജു ചീക്കിലോട്, രാഹുൽ, മാസ്റ്റർ ആർദിൻ സുരേഷ്, എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More