നിഴൽ തച്ചൻ എന്ന ചിത്രത്തിലൂടെ പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നു. മമ്മൂട്ടി നായകനായ പരോൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ്റൈറ്ററും, നരേൻ, മുകേഷ്, സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകന്മാരാക്കി, ‘അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണ്ണം പിന്നാലെ’ എന്ന ചിത്രത്തിന്റെ രചന, സംവിധാനം എന്നിവ നിർവ്വഹിച്ച അജിത്ത് പൂജപ്പുര രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമായ “നിഴൽ തച്ചൻ” എന്ന ചിത്രത്തിലാണ് പെരുന്തച്ചന്റെ കഥ വീണ്ടും കടന്നുവരുന്നത്. സൂപ്പർ എസ് ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൂത്താട്ടുകുളത്തും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
പ്രധാന കഥാപാത്രമായ രാമദാസൻ തച്ചനായി ഷിബു സി.ആർ വേഷമിടുന്നു. പെരുന്തച്ചനായി രാജേന്ദ്ര കുറുപ്പും, ജാനകിയായി നിഷിയും വേഷമിടുന്നു.
പെരുന്തച്ചന്റെ പിൻ തലമുറയിലെ തച്ചനാണ് താനെന്ന് സ്വയം പറഞ്ഞു നടക്കുന്ന രാമദാസൻ എന്ന ആശാരിയുടെ കഥയാണ് “നിഴൽ തച്ചൻ” എന്ന ചിത്രം പറയുന്നത്. രാമദാസന്റെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിലൂടെ, വർത്തമാന കാലഘട്ടത്തിലെ ജീവിതങ്ങളുടെ സത്യവും മിഥ്യയും തമ്മിലുള്ള, തിരിച്ചറിവിന്റേയും, രാമദാസന്റെ മാനസിക വിഭ്രാന്തികളുടേയും ഒരു യാത്രയാണ് “നിഴൽ തച്ചൻ” എന്ന ചിത്രത്തിന്റെ ഇതിവൃത്തം.
വരരുചിയുടേയും, പഞ്ചമിയുടേയും, ഈ കാലഘട്ടത്തിലേക്കുള്ള യാത്രയിലൂടെ വികസിക്കുന്ന കഥയിൽ, അഗ്നിഹോത്രിയും, പെരുന്തച്ചനും, നാറാണത്ത്ഭ്രാന്ത്രനും, കാരയ്ക്കലമ്മയും ഉൾപ്പെടെ പറയിപെറ്റ പന്തിരുകുലവും, ഇന്നത്തെ കാലഘട്ടത്തിലെ പ്രതിരൂപങ്ങളായി, കഥാപാത്രങ്ങളായി ചിത്രത്തിൽ കടന്നുവരുന്നു.
മലയാള സിനിമയിൽ ഇതുവരെ കാണാത്ത കഥാപശ്ചാത്തലവും, അവതരണവും കാഴ്ചവെക്കുന്ന ചിത്രമായിരിക്കും”നിഴൽ തച്ചൻ”.
ലുക് മാൻ നായകനായ ബോംബെ പോസിറ്റീവ് എന്ന ചിത്രത്തിന്റെ രചനയും, അജു വർഗീസിനെ നായകനാക്കി “PTA” എന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ച ശേഷം അജിത്ത് പൂജപ്പുര അണിയിച്ചൊരുക്കുന്ന ചിത്രമാണ് “നിഴൽ തച്ചൻ”.
സൂപ്പർ എസ് ഫിലിംസിനു വേണ്ടി അജിത്ത് പൂജപ്പുര രചന, സംവിധാനം നിർവ്വഹിക്കുന്ന നിഴൽ തച്ചൻ ചിത്രീകരണം പുരോഗമിക്കുന്നു. ക്യാമറ – നിധിൻ ചെമ്പകശ്ശേരി, ഗാനങ്ങൾ – വിജു ശങ്കർ, സംഗീതം – സതീശ് വിശ്വ, എഡിറ്റർ – ലിബിൻ ലീ, ആർട്ട് – ദിലീപ് ചുങ്കപ്പാറ, മേക്കപ്പ് – ബിനോയ് കൊല്ലം, കോസ്റ്റ്യൂം – സുനിൽ റഹ്മാൻ, അസോസിയേറ്റ് ഡയറക്ടർ – ഷാജൻ കല്ലായി, അസിസ്റ്റന്റ് ഡയറക്ടർ – രമിത്ത്, ജിജോ, നിധിൻ, പി.ആർ.ഒ – അയ്മനം സാജൻ.
ഷിബു സി.ആർ, ഡോ.രാജേന്ദ്ര കുറുപ്പ്, നിഷി ഗോവിന്ദ്, ജിജി പാലോട്, ജയൻ കാരേറ്റ്, ഷാജഹാൻ തുളിക്കോട്, ജീവൻ ആനന്ദ്, കൃഷ്ണനുണ്ണി, ഷെറീഫ് തമ്പാനൂർ, അഭിലാഷ് ആലപ്പുഴ, സണ്ണി കല്ലൂപ്പാറ, നീഹാര ലക്ഷ്മി, അനുരാധ, ഇന്ദു പ്രമോദ് എന്നിവർ അഭിനയിക്കുന്നു.
– സ്റ്റിൽ,
പി.ആർ.ഒ
അയ്മനം സാജൻ