28.8 C
Trivandrum
July 13, 2024
Movies

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന ഡബ്ബാവാല എന്ന രണ്ജിത്ത് തൊടുപുഴയുടെ ചിത്രത്തിന്റെ പൂജ, സെപ്റ്റംബർ 16-ന് തിരുവനന്തപുരം മുട്ടത്തറ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ വച്ച് നടന്നു. സ്വിച്ച് ഓൺ കർമ്മം അരിസ്റ്റോ സുരേഷ്, ഉഷ ടി ടി എന്നിവർ ചേർന്ന് നിർവഹിച്ചു .

രചന – രഞ്ജിത്ത് തൊടുപുഴ, ക്യാമറ – ശ്രീകുമാർ ഗോപി, എഡിറ്റർ – ഗ്രേസൺ എ.സി.എ, സംഗീതം – സുജിത്ത് കൃഷ്ണ, കല – സജീവ് നായർ, മേക്കപ്പ് – സുജിത്ത് പറവൂർ, പി.ആർ.ഒ – അയ്മനം സാജൻ.

വഞ്ചിയൂർ പ്രവീൺ കുമാർ, കിരൺ രാജ്, പ്രഭാശങ്കർ, ഉഷ ടി ടി, രാജേഷ് പറവൂർ എന്നിവർക്കൊപ്പം, പുതുമുഖങ്ങളും അഭിനയിക്കുന്നു. ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലായി ഒക്ടോബർ 10 ന് ചിത്രീകരണം തുടങ്ങും.

അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More