മലയാളത്തിൽ ആദ്യമായി ഇരട്ട സഹോദരങ്ങളായ ജോജോ – ജിജോ സംവിധായകന്മാരാകുന്ന ‘വേനൽ പറവകൾ’ എന്ന ചിത്രത്തിന്റെ പൂജ, കുട്ടനാട്ടിലെ ചാത്തങ്കരിയിൽ നടന്നു. തിരുവല്ല സഹൃദയ നാടക സമിതിയുടെ ഉടമകളും, അറുപത്തൊമ്പതോളം പ്രൊഫഷണൽ നാടകങ്ങൾ രചിച്ച്, സംവിധാനം ചെയ്യുകയും ചെയ്ത ഈ ഇരട്ട സഹോദരങ്ങൾ ആദ്യമായി, രചനയും സംവിധാനവും നിർവ്വഹിക്കുന്ന വേനൽ പറവകളുടെ പൂജ, സംവിധായകന്മാരുടെ നാടായ ചാത്തങ്കരിയിൽ വലിയൊരു ആഘോഷമായാണ് നടന്നത്. ഭഗവതി ക്ഷേത്ര ഹാളിൽ നടന്ന പൂജ ചടങ്ങിൽ, മാത്യു ടി.തോമസ് എം.എൽ.എ ഭദ്രദീപം തെളിയിച്ചു. സ്വിച്ചോൺ കർമ്മം ഐരൂർ മോഹൻ നിർവ്വഹിച്ചു. സജി സോമൻ ഫസ്റ്റ് ക്ലാപ്പടിച്ചു. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും, രാഷ്ട്രിയ സാംസ്ക്കാരിക നായകന്മാരും പങ്കെടുത്തു.
കഥ, തിരക്കഥ, സംഭാഷണം സംവിധാനം ജോജോ & ജിജോ,പ്രൊഡ്യൂസർ -ജീവൻ, നിബു, ക്യാമറ – ഡോക്ടർ പ്രസാദ്, രതീഷ് രാജ് നവോദയ, എഡിറ്റിംഗ് – സഞ്ജു സാജൻ, വിഷ്ണു ഉദയ, ഗാനങ്ങൾ – എൻ.കെ.കാർത്തിക് അമ്പലപ്പുഴ, ജിജോ, ജഗൻ ജോജോ, നിബു പച്ച, അച്ചുതൻ മാവേലിക്കര, സംഗീതം – ജോജോ, വസന്ത പഴയന്നൂർ, ബി.ജി.എം – രഘു മണലാടി, സ്പോട്ട് എഡിറ്റർ – ജെ.എം.പ്രസാദ്, അസോസിയേറ്റ് ഡയറക്ടർ – ബിജു ചക്കു പുരക്കൽ, ദീപ്തി സന്തോഷ്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – സുമേഷ് കുറുമ്പകര, ഷിബു കൂടൽ, മോഹൻ കോന്നി, ഗോപകുമാർ അമ്പലപ്പുഴ, സുരാജ്ചെട്ടികുളങ്ങര, ലെനി നെടുമങ്ങാട്, സുജിത സിൻഡ്രല്ല, വസ്രാലങ്കാരം – സ്വപ്ന കായംകുളം, ഷൈനി അശോക്, പ്രൊഡക്ഷൻ കൺട്രോളർ – കെ.സി.സന്തോഷ് എടത്വ, മേക്കപ്പ് – കണ്ണൻ ആലപ്പുഴ, ത്രിൽസ് -സൂര്യക്കണ്ണൻ, ആർട്ട് – ജീവൻ, രതീഷ് കൊട്ടിയം, സുമോദ് കോഴഞ്ചേരി, സ്റ്റിൽ – ബിനു കോശി ടെലി ടെല്‍ കുമ്പഴ, റഫീഖ് കോന്നി, ഫിനാൻസ് കൺട്രോളർ -നിബു ജോൺ, വർഗീസ് തിരുവല്ല, പി.ആർ.ഒ – അയ്മനം സാജൻ.
സജി സോമൻ, പാഷണം ഷാജി, ഫസൽ വല്ലന, അയിരൂർ മോഹൻ, കോബ്രാ രാജേഷ്, അഞ്ജലീന, ഷാർലറ്റ്, ഹീരാ, സതീഷ് വെട്ടിക്കവല, ഹരി നായർ, ആർ.ജെ. സുമേഷ് ചുങ്കപ്പാറ, അജിമോൻ ബേബിച്ചൻ, സാബു തോട്ടപ്പള്ളി, ഷാജി വല്ലന, ബ്രിജിത്ത് വല്ലന, ബാബു മണപ്പള്ളി, അജയൻ തകഴി, വിജയൻ ഏങ്ങണ്ടിയൂർ, സീമ ജി നായർ, കുളപ്പുള്ളി ലീല, സോണിയ മൽഹാർ, ബേബി, മേരി, ജിൻസി എന്നിവരോടൊപ്പം മലയാള സിനിമയിൽ ആദ്യമായി നൂറ് കുട്ടികൾ ക്യാരക്ടർ വേഷം ചെയ്യുന്ന സിനിമ കൂടിയാണിത്. തിരുവല്ലയിലും പരിസരങ്ങളിലുമായി ഉടൻ ചിത്രീകരണം തുടങ്ങും.
– അയ്മനം സാജൻ