കണ്ണകി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് കിളികുലം തിറയാട്ടം എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് റോമിയോ ആൻഡ് ജൂലിയറ്റ്. വില്യം ഷേക്സിപിയറിൻ്റെ വിഖ്യാത നാടകമായ റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ ചലച്ചിത്ര രൂപാന്തരമാണിത്. ടാൻസൻ ആർട്ട്സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ പൂജ, തലശ്ശേരിയിലെ പ്രസിദ്ധമായ അണ്ടലൂർ കാവിൽ നടന്നു. പ്രശസ്ത മാധ്യമ പ്രവർത്തകനും, നടനുമായ ദീപക് ധർമ്മടം വിളക്ക് തെളിയിച്ചു. പ്രശസ്ത ചലച്ചിത്ര പ്രവർത്തകർ പങ്കെടുത്തു.
ഷേക്സ്പിയർ നാടകങ്ങളുമായുള്ള സജീവ് കിളികുലത്തിൻ്റെ ആത്മബന്ധമാണ് ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ആൻ്റണി ആൻഡ് ക്ലിയോപാട്ര മലയാളീകരിച്ചതായിരുന്നു കണ്ണകി. റോമിയോ ആൻഡ് ജൂലിയറ്റിൻ്റെ ഗാനങ്ങളുടെ റെക്കാർഡിംങ് നടന്നു വരുന്നു.
ടാൻസൻ ആർട്ട്സ് നിർമ്മിക്കുന്ന റോമിയോ& ജൂലിയറ്റ്, തിരക്കഥ, ഗാനങ്ങൾ, സംഗീതം, സംവിധാനം – സജീവ് കിളികുലം. തിറയാട്ടം, നിപ്പ തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന വേഷത്തിലെത്തിയ ടോജോ ഉപ്പുതറ പ്രധാന വേഷത്തിലെത്തുന്ന, ഈ ചിത്രത്തിൽ, പ്രമുഖ താരങ്ങളും, പുതുമുഖങ്ങളും വേഷമിടുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും.
– അയ്മനം സാജൻ