Poems

ചെമ്പരത്തിപ്പൂ (കവിത)

ശ്രീജ ശ്രീ കട്ടുപ്പാറ

പ്രകൃതിയുടെ മനോഹാരിതയും നിഷ്കളങ്കതയും തുളുമ്പിനിൽക്കുന്ന ഒരു കൊച്ചു കവിതയാണിത്. വേലിയരികിൽ പുഞ്ചിരിതൂകി നിൽക്കുന്ന ചെമ്പരത്തിപ്പൂവിന്റെയും, ഇളംതെന്നലിലാടുന്ന ആ പൂക്കൾക്ക് സ്നേഹചുംബനം നൽകാനെത്തുന്ന കുഞ്ഞിക്കുരുവികളുടെയും മനോഹരമായൊരു കാവ്യചിത്രമാണ് ഈ വരികളിൽ തെളിയുന്നത്.

ചന്തം തുളുമ്പും ചെമ്പരത്തിപ്പൂ,
ചന്തത്തിൽ പുഞ്ചിരി തൂകി നിൽപ്പൂ,
ചേലെഴും വർണ്ണപ്പുടവ ചുറ്റി,
വേലിയ്ക്കരികിൽ ചിരിച്ചു നിൽപ്പൂ.
പച്ചയിൽ ചെമ്പുള്ളി സാരിചുറ്റി,
ചെമ്പരത്തിച്ചെടിയാടി നിൽപ്പൂ.
കുഞ്ഞിച്ചിറക് വിടർത്തിക്കൊണ്ട്,
കുഞ്ഞിക്കുരുവികൾ പാറിവന്നു.
കുഞ്ഞിളം തെന്നലിൽ ചാഞ്ചാടുന്ന,
കുഞ്ഞു പൂക്കൾക്കൊരുമ്മനൽകി.

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More