
മഹേശൻ കാവനാട്
കാഴ്ചയിൽ ഒരേപോലെ ഇരിക്കുന്ന, എന്നാൽ രുചിയിൽ തികച്ചും വ്യത്യസ്തരായ രണ്ടുപേരെക്കുറിച്ചുള്ള രസകരമായ ഒരു കൊച്ചു കവിതയാണിത്. ഉപ്പും പഞ്ചസാരയും തമ്മിലുള്ള സാമ്യവും വ്യത്യാസവും ഒരു കടങ്കഥയുടെ രൂപത്തിൽ വളരെ ലളിതമായി ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. നിത്യജീവിതത്തിൽ നാം കാണുന്ന ഇത്തരം കൊച്ചു കാര്യങ്ങളിലെ കൗതുകം കുട്ടികളിലേക്ക് പകരാൻ ഈ വരികൾക്ക് തീർച്ചയായും കഴിയും.
വെള്ളപ്പളുങ്ക് മണികള്‍ പോലെ
കിണ്ണത്തിലിരിക്കും രണ്ടു പേര്‍
കാണാന്‍ ഒരേ നിറമാണേ
കാണാന്‍ ഒരേ ചന്തമാണേ
തൊട്ടു നോക്കിയാല്‍ ഒന്നാണേ.
ഒന്നു തൊട്ട് നാവില്‍ വച്ചാലോ
കണ്ണുകള്‍ രണ്ടും വിടര്‍ന്നല്ലോ
എന്തൊരു മധുരമെന്നോതിയല്ലോ
മറ്റൊന്നു നാവില്‍ വച്ചാലോ
കണ്ണുകള്‍ രണ്ടും ചിമ്മിയല്ലോ.
അയ്യോ! ഉപ്പെന്നോതിയല്ലോ.
വെള്ളത്തില്‍ രണ്ടും വീണാലോ
പിന്നെ കാണില്ല മായാജാലം.
വെള്ളത്തിലൊളിയ്ക്കും രുചിയായി.
രണ്ടു പേരുമില്ലെങ്കില്‍
നാവിനു രുചിയില്ലല്ലോ
#malayalam #poem #literacy #reading #online #magazines #writing #magazine #online
