
സുജ ശശികുമാർ
പ്രകൃതിയുടെ രൗദ്രഭാവം വരുത്തിവെക്കുന്ന വൻനാശങ്ങളെയും അതിനുമുന്നിലുള്ള മനുഷ്യന്റെ നിസ്സഹായതയെയും കുറിച്ച് വേദനയോടെ പ്രതിപാദിക്കുന്ന കവിതയാണിത്. കുന്നിറങ്ങി വന്ന സംഹാരരൂപിയായ ഒരു കാറ്റ് എങ്ങനെയാണ് ചിരിച്ചുനിന്ന പൂക്കളെയും മനുഷ്യജീവനുകളെയും കെട്ടിടങ്ങളെയും നശിപ്പിച്ചതെന്ന് കവി ഇവിടെ ചോദിക്കുന്നു. സർവ്വവും നശിപ്പിച്ച ആ ക്രൂരകാറ്റിനോട്, ഇനിയീ സംഹാരതാണ്ഡവം അരുതേ എന്ന് അപേക്ഷിക്കുന്നതാണ് ഈ കവിതയുടെ കാതൽ.
കുന്നിറങ്ങി വന്ന തെമ്മാടി കാറ്റിനോടൊരു ചോദ്യം.
കണ്ടുവോ നീ പൂക്കളെല്ലാം മണ്ണില യ്യോ വീണു.
ഇന്നുവരെ പുഞ്ചിരിച്ച പൂക്കളാണവയെല്ലാം.
ഇന്നവരോ ഇതൾ പൊഴിഞ്ഞു നിറമിഴിയാൽ നിൽപ്പൂ..
എത്ര നാളായ് കാത്തു കിട്ടിയ മോഹമല്ലോ തീർപ്പൂ..
നിൻ തലോടലിലെത്രമാത്രം ആനന്ദിച്ചവരാണെ
ന്നൊറ്റ മാത്ര നീ മറന്നുന്മാദിയെപ്പോലെ.
പുതു തളിരില കാൺകേ നീയാ പച്ചിലകളെ വീഴ്ത്തി.
പിന്നെയും നിന്നട്ടഹാസം എട്ടു ദിക്കും പാറി.
ഒട്ടനവധി കെട്ടിടവും ജീവിതവും പോയി
കുന്നിറങ്ങി വന്ന തെമ്മാടിക്കാറ്റേ ചൊല്ലൂ
പാപിയാം നിൻ ചെയ്തികളാൽ
സർവ്വവും നശിച്ചില്ലേ കാൺമതില്ലേ
കേൾപ്പതില്ലേ ധരിത്രിതൻ രോദനം.
കേൾപ്പതില്ലേ ധരിത്രിതൻ രോദനം.
കുഞ്ഞുമക്കളനാഥരായ് തെരുവു ചോരക്കളങ്ങളായ്.
ഇനിയുമരുതേനിന്റെ ക്രൂരത തെല്ലിട നീ മാറുക.
#malayalam #poem #literacy #reading #online #magazines #writing #magazine #online
