മണിച്ചെപ്പ് മാഗസിനുകൾ കൂടാതെ മണിച്ചെപ്പ് കുടുംബത്തിൽ നിന്നും പുറത്തിറങ്ങുന്ന മറ്റൊരു വിഭാഗമാണ് മണിച്ചെപ്പ് കോമിക്‌സ് എന്ന് നിങ്ങൾക്ക് അറിയാമല്ലോ. മണിച്ചെപ്പ് കോമിക്സിൽ നിന്നും ഇത്തവണ കൂട്ടുകാർക്കായി അവതരിപ്പിക്കുന്ന പുതിയ ചിത്രകഥ മറ്റൊന്നുമല്ല, ‘നിയോമാൻ’ എന്ന സൂപ്പർ ഹീറോയുടെ കഥ തന്നെയാണ്. മണിച്ചെപ്പിന്റെ സ്ഥിരം വായനക്കാർക്ക് സുപരിചതമായ കഥയാണ് നിയോമാന്റേത്. തോമസ് എന്ന ഒരു വൃദ്ധനിൽ നിന്നും ഒരു ചെറുപ്പക്കാരനിലേയ്ക്ക് രൂപമാറ്റം സംഭവിക്കുന്നതോടൊപ്പം സൂപ്പർ പവർ കൂടി കിട്ടിയപ്പോൾ… ആകാംഷാഭരിതമായ ആ കഥയാണ് ഈ കോമിക് ബുക്കിലൂടെ നിങ്ങളുടെ അടുത്ത് എത്തിച്ചിരിക്കുന്നത്.
ഇപ്പോൾ ഡിജിറ്റൽ ബുക്ക് ആയി ആണ് ഈ ചിത്രകഥ ഇറങ്ങിയിരിക്കുന്നത്. മണിച്ചെപ്പിന്റെ വെബ്‌സൈറ്റിൽ, ‘BUY BOOKS’ എന്ന പേജിൽ പോയാൽ ഈ ബുക്ക് ഡൌൺലോഡ് ചെയ്യാവുന്നതാണ്.