Poems

മഹാത്മജി (കവിത)

കെ.പി.നൗഷാദ്

ശാന്തിയുടെ മന്ത്രങ്ങളാൽ ഭാരതമണ്ണിൽ വിപ്ലവത്തിന്റെ സൂര്യതേജസ്സുയർത്തിയ ക്രാന്തദർശിയാണ് ബാപ്പുജി. ‘ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലാണ്’ എന്ന് ലോകത്തെ ഓർമ്മിപ്പിച്ച, ത്യാഗവും സഹനവും കൊണ്ട് ജനകോടികളെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്ക് നയിച്ച ആ മാതൃകാജീവിതത്തിന് മുന്നിൽ പ്രണാമമർപ്പിക്കുന്ന കവിത…

ശാന്തി മന്ത്രങ്ങളുരുവിട്ട്
പോർവിളികളുയർത്തിയ
ധീര ദേശാഭിമാനിയാം
സൂര്യതേജസായ് വിളങ്ങിയ
സത്യത്തിൻ ക്രാന്തദർശി
ഗ്രാമസ്വാരാജിൻ സ്വപ്നങ്ങളിൽ
ഇന്ത്യയെ നെയ്തെടുത്ത
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ
ആത്മവെന്നോതിയ മഹാൻ
ഭാരതനാടിൻ സ്വാതന്ത്ര്യത്തിന്
ഐക്യത്തിൻ കാഹളമോതിയ
അഹിംസാ മന്ത്രങ്ങളുരുവിട്ട്
ജീവിത സഹനം, മാനവ മോചനം
ശതകോടി ഭാരത ജനതക്ക്
ജീവിതം സന്ദേശമായൊരു
മഹത്തായ മാതൃകാ ജീവിതം.

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More