FoodRecipe

ചോക്ലേറ്റ് കേക്ക്

  1. മൈദ – 1 കപ്പ്
    കൊക്കോ പൌഡർ – കാൽ കപ്പ്
    ബേക്കിംഗ് പൌഡർ – 1 സ്പൂൺ
    ബേക്കിംഗ് സോഡ – അര സ്പൂൺ
  2. മുട്ട – 3 എണ്ണം
  3. വാനില എസ്സെൻസ് – 1 സ്പൂൺ
    പഞ്ചസാര പൊടിച്ചത് – 1 കപ്പ്
  4. സൺഫ്ലവർ ഓയിൽ – അര കപ്പ്
  5. വിപ്പിംഗ് ക്രീം – ഒന്നര കപ്പ്
  6. ഡാർക്ക് ചോക്ലേറ്റ് പീസ് – കാൽ കപ്പ്
  7. പഞ്ചസാര പാനി – കാൽ ഗ്ലാസ്

തയ്യാറാക്കേണ്ട വിധം:

• ഒന്നാമത്തെ ചേരുവകളെല്ലാം മിക്സ് ചെയ്ത് രണ്ടു പ്രാവശ്യം അരിച്ചെടുക്കുക.

• മുട്ട ബീറ്റ് ചെയ്യുക. ഇതിലേയ്ക്ക് മൂന്നാമത്തെ ചേരുവ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക.

• ഓയിൽ ചേർത്ത് നല്ലവണ്ണം ഇളക്കുക. മിക്സ് ചെയ്ത ഒന്നാമത്തെ ചേരുവകൾ കുറേശ്ശേയായി ഇളക്കി ചേർക്കുക.

• കേക്ക് പാനിൽ ബട്ടർ പേപ്പർ വച്ച് ബാറ്റെർ ഒഴിക്കുക, ഓവൻ 15 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ശേഷം 1800 C ൽ 35-40 മിനിറ്റ് വയ്ക്കുക.

• സ്പോഞ്ജു കേക്ക് ഓവനിൽ നിന്ന് മാറ്റി തണുത്തു കഴിയുമ്പോൾ മൂന്നു ലേയർ ആക്കി കട്ട് ചെയ്യുക.

• വിപ്പിംഗ് ക്രീം ബീറ്റ് ചെയ്യുക.

• ഡാർക്ക് ചോക്ലേറ്റ് ഒരു പാത്രത്തിൽ വച്ച് മെൽറ്റ് ആകാൻ ചൂട് വെള്ളത്തിൽ രണ്ടു മിനിറ്റ് ഇറക്കി വയ്ക്കുക.

• വിപ്പിംഗ് ക്രീമിലേക്ക് മേൽറ്റായ ഡാർക്ക് ചോക്ലേറ്റ് മുക്കാൽ ഭാഗം ചേർത്തിളക്കുക.

• കട്ട് ചെയ്ത കേക്ക് ലേയറിന്റെ മുകളിൽ പഞ്ചസാര പാനി നനക്കുക. അതിന്റെ മുകളിൽ വിപ്പിംഗ് ക്രീം ഇട്ടു കൊടുക്കുക. അതിനു ശേഷം ക്രീം കൊണ്ട് കേക്ക് മൊത്തത്തിൽ കവർ ചെയ്യുക.

• മെൽറ്റ് ചെയ്ത ചോക്ലേറ്റ് മുകളിൽ ഒഴിക്കുക. ക്രീം പൈപ്പിംഗ് ബാഗിലാക്കി അലങ്കരിക്കുക.

• രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ശേഷം ഉപയോഗിക്കാം.

തയ്യാറാക്കിയത്:
ഷീജ അനിൽ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More