Poems

അമ്മിണിവാവ (കവിത)

ജയനാരായണൻ തൃക്കാക്കര

ഈ കവിതയിൽ ഒരു കുഞ്ഞുമനസ്സിന്റെ അതിമനോഹരമായ സ്വപ്നയാത്രയാണ് കവി വരച്ചിടുന്നത്. അമ്പിളിത്തോണിയിൽ കയറി ആകാശഗംഗയിലൂടെ സഞ്ചരിക്കുന്ന അമ്മിണിവാവയെ കാത്തിരിക്കുന്നത് മാൻപേടയും വെള്ളാനയും മാലാഖയുമാണ്. സ്നേഹവും നക്ഷത്രവെളിച്ചവും നിറഞ്ഞ ആ സ്വപ്നലോകത്തിലേക്ക് നമുക്കും പോകാം.

അമ്പിളിത്തോണിയരികിലെത്തി
അമ്മിണിവാവ അതിൽക്കയറി
ആഞ്ഞുതുഴഞ്ഞു കുഞ്ഞുനക്ഷത്രം
ആകാശഗംഗതൻ കരയിലെത്തി.

അമ്പിളി പോറ്റും മാൻപേട
അവൾക്കു സ്വാഗതമോതീല്ലോ
ആകാശത്തിലെ വെള്ളാന
അവളുടെ കൂടെ നടന്നല്ലോ.

അമ്പിളി നീർത്തിയ കമ്പളമൊന്നിൽ
അമ്മിണിവാവ മയങ്ങീല്ലോ
ആകാശത്തിലെ മാലാഖ
അവളുടെയരികിലിരുന്നല്ലോ.

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More