Articles

ചലഞ്ചർ – ഗംഭീര സംഘട്ടനം. നായകന് പരിക്ക്.

ചലഞ്ചർ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയിൽ നായകന് പരുക്ക്. സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച്മെ ഹമൂദ് കെ എസ് സംവിധാനം ചെയ്യുന്ന ചലഞ്ചർ എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂര് പുരോഗമിക്കുന്നതിനിടയിലാണ് സംഭവം. നായകനായ റഫീഖ് ചൊക്ലിയുടെ കാൽപാദത്തിനേററ പരിക്കു മൂലം ഷൂട്ട് നിർത്തിവച്ചു.

ഫെബ്രുവരി ആദ്യവാരം ഷൂട്ട് പുനരാരംഭിക്കും. ഒരു മുഴുനീള ക്രൈം ത്രില്ലെർ ചിത്രമായ ചലഞ്ചറിൽ 5 സംഘട്ടനങ്ങളാണുള്ളത്. ഈ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നായകന് പരുക്കേറ്റത്. സിനിമയുടെ എറ്റവും ആകർഷക ഘടകമാണ് ഈ സംഘടന രംഗങ്ങൾ.



ചലഞ്ചറിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – മെഹമൂദ് കെ. എസ്, DOP- ഷെട്ടി മണി, അസോസിയേറ്റ് ഡയറക്ടർ – അർജുൻ ദേവരാജ്, പ്രൊഡക്ഷൻ കൺട്രോളർ – നിതീഷ് മുരളി, ലെയിസൺ ഓഫീസ൪ – സെബി ഞാറയ്ക്കൽ, ഓഫീസ് നിർവഹണം – ഗോകുൽ രാജൻ, മേയ്ക്കപ് – നിഷാൻദ് സുബ്ര൯, ആ൪ട്ട് – വിനോദ് മാധവൻ & ബിജു, കോസ്റ്റൃ൦സ് – ജോയ് മഞ്ഞപ്ര, സംഘട്ടനം – സലീം ബാവ, സംഗീതം – ബാഷ് ചേർത്തല, പശ്ചാത്തല സംഗീതം – ജോയ് മാധവ്, ഡി.ഐ – ദീപക്, പി.ആർ.ഒ – അയ്മനം സാജൻ. ചിത്രം ഏപ്രിൽ മാസം തിയേറ്ററുകളിൽ എത്തും.

– അയ്മനം സാജൻ

#malayalam #movie #challenger #action #injury #Kerala

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More