28.8 C
Trivandrum
April 25, 2024
ArticlesMovies

വെള്ളിമേഘം പൂജ കഴിഞ്ഞു. ചിത്രീകരണം ഉടൻ.

ജെറ്റ് മീഡിയ പ്രൊഡഷൻ ഹൗസിനു വേണ്ടി സുനിൽ അരവിന്ദ് തമിഴിൽ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് വെള്ളിമേഘം. പ്രശസ്ത സംവിധായകൻ സൈനു ചാവക്കാടൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കളമശ്ശേരി, പിഡബ്ളു ഡി ഗസ്റ്റ് ഹൗസ് ഹാളിൽ നടന്നു. ഹൈബി ഈഡൻ എം.പി ഭദ്രദീപം തെളിയിച്ചു. ഓഡിയോ റിലീസ്, ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള നിർവ്വഹിച്ചു. ടൈറ്റിൽ ലോഞ്ചിംഗ് – ബി.ജെ.പി സംസ്ഥാന വൈ. പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ നിർവ്വഹിച്ചു. സ്വിച്ചോൺ നടി ചാർമ്മിള, നടൻ അരുൺ എന്നിവർ നിർവ്വഹിച്ചു.

സഹനിർമ്മാണം – സലോമി ജോണി പുലിതൂക്കിൽ, പി.ജി.രാമചന്ദ്രൻ, കഥ – യധുകൃഷ്ണൻ, തിരക്കഥ, സംഭാഷണം – കോവൈ ബാലു, ക്യാമറ – ടോൺസ് അലക്സ്, എഡിറ്റർ – ഹരി ജി.നായർ, ഗാനങ്ങൾ – അജു സാജൻ, സംഗീതം – സായി ബാലൻ, ആർട്ട് – ഷെറീഫ് സി.കെ. ഡി.എൻ, വി.എഫ്.എക്സ് – റിജു പി.ചെറിയാൻ, ഫിനാൻസ് കൺട്രോളർ – നസീം കാ സീം, മേക്കപ്പ് – ശാരദ പാലത്ത്, കോസ്റ്റ്യൂം – വിനീത രമേശ്, പ്രൊഡക്ഷൻ കൺട്രോളർ – ഷജിത്ത് തിക്കൊടി, കോ. ഡയറക്ടർ – പ്രവീനായർ, മാനേജർ – ആദിൻ രാജ് അമ്പലത്തിൽ, പബ്ളിസിറ്റി ഡിസൈൻ – ആഗസ്റ്റിസ്റ്റുഡിയോ, സ്റ്റിൽ – പ്രശാന്ത് ഐഡിയ, പി.ആർ.ഒ – അയ്മനം സാജൻ.



വിജയ് ഗൗരീഷ്, തലൈവാസൻ വിജയ്, സുബ്രഹ്മണ്യപുരം വിചിത്രൻ, ചാർമ്മിള, സുനിൽ അരവിന്ദ്, രൂപേഷ് ബാബു, ഷമ എന്നിവർ അഭിനയിക്കുന്നു. ചെന്നൈയിലും, കേരളത്തിലുമായി നവംമ്പർ 18-ന് വെള്ളിമേഘത്തിന്റെ ചിത്രീകരണം തുടങ്ങും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More