Poems

കേരളപ്പിറവി (കവിത)

ജയനാരായണൻ തൃക്കാക്കര

പഴമതൻ പരിമളമൊഴുകും നാട്
പാണൻ പാടിയ മലനാട്
പാൽപ്പുഴ തഴുകും കേരളനാട്
പാരിലെ സുന്ദര നാട്

പിറന്നുവീണൊരു നാട്, ഞാൻ
പിച്ചനടന്നൊരു നാട്
പൈതൃകമായി കിട്ടിയനാട്
പവിത്ര സുന്ദര നാട്

പാരിതിലെവിടെ പോയാലും, എൻ
പ്രാണനിലുണ്ടീ നാട്
പിറന്നാൾ മധുരം നുകരും നാട്
പുണ്യം പുലരും കേരളനാട്!

#malayalam #poem #literacy #reading #online #magazines #writing #Keralappiravi #festival #kerala

Related posts

1 comment

ഗീത ഓണക്കൂർ November 2, 2023 at 2:11 pm

നന്നായിട്ടുണ്ട് . ആശംസകൾ

Reply

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More