പ്രമുഖ ഹിന്ദി നടി സോണിയ അഗർവാൾ വീണ്ടും മലയാളത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ലൂപ്പ് ഹോൾ എന്ന ചിത്രത്തിലൂടെയാണ് സോണിയ അഗർവാളിന്റെ വീണ്ടും വരവ്.ആഡ് ഫിലിം രംഗത്ത് കഴിവ് തെളിയിച്ച ജീവൻ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ, പോസ്റ്റർ റിലീസ്, പ്രെജക്റ്റ് അനൗൺസ്മെന്റ്, എന്നിവ സെപ്റ്റംബർ 5 – രാവിലെ 9 ന് വെണ്ണല കൊട്ടൻകാവ് ക്ഷേത്രത്തിൽ നടന്നു.

കളരിക്കൽ പ്രസന്നകുമാർ ഗുരുജി, സുനിഷ് ഭഗവാൻ എന്നിവർ ഭദ്രദീപം തെളിയിച്ചു. പ്രമുഖ സംവിധായകൻ സലാം ബാപ്പു സ്വീച്ചോൺ കർമ്മം നിർവഹിച്ചു. ജീവൻതായി എന്റർടൈൻമെന്റും, വി-സ്പാർക്കും മീഡിയ പ്രൊഡക്ഷൻസും ചേർന്ന് ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചേർത്തലയിലും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.

കഥ – സോണി സുകുമാരൻ, തിരക്കഥ – വിവേക് ശിവാനന്ദൻ, വിഷ്ണു എം.എസ്, ക്യാമറ – സോണി സുകുമാരൻ, എഡിറ്റർ-അമൽദാസ്, പ്രൊജക്റ്റ് ഡിസൈനർ – വിഷ്ണു കാർത്തിക്ക് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ – രാജേഷ് നെയ്യാറ്റിൻകര, ചീഫ് അസോസിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി, സ്ക്രിപ്റ്റ് അസോസിയേറ്റ് – നിഖിൽജിനൽ, കളറിസ്റ്റ് – ജിതിൻ കുമ്പക്കാട്, ഫിനാൻസ് കൺട്രോളർ – ശിവകുമാർ പി.എസ്, ആർട്ട് -ബിജുകുമാർ, മേക്കപ്പ് – സുധീഷ് നാരായണൻ, കോസ്റ്റ്യൂം – പ്രസാദ് ആനക്കര, അസോസിയേറ്റ് ഡയറക്ടർ – അജിത്ത്കുമാർ എം.എസ്, സ്റ്റുഡിയോ – യൂണിറ്റി കോഴിക്കോട്, ബിസിനസ്സ് കൺസൾട്ടന്റ്, ഡിസ്ട്രിബ്യൂഷൻ ഹെഡ് – എസ്.എഫ്.സി ആഡ്സ്, പി.ആർ.ഒ – അയ്മനം സാജൻ. സോണിയ അഗർവാളിനൊപ്പം പ്രമുഖ താരങ്ങൾ അണിനിരക്കും.

അയ്മനം സാജൻ
