Music

‘പ്രിയതം’: ആനന്ദ് ദൈവ്- നജീം അർഷാദ് ടീമിന്റെ മ്യൂസിക് ആൽബം റിലീസിനൊരുങ്ങുന്നു

പ്രസിദ്ധ സംവിധായകൻ ആനന്ദ് ദൈവ്, നജീം അർഷാദ് ടീമിന്റെ ‘പ്രിയതം’ എന്ന മ്യൂസിക് ആൽബം റിലീസിനൊരുങ്ങുന്നു. മാസ് ഫൈവ് മൂവീസിന്റെ ബാനറിൽ മലയാളം, ഹിന്ദി ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ആനന്ദ് ദൈവ് രചനയും സംവിധാനവും നിർവഹിച്ച പ്രിയതം എന്ന മ്യൂസിക് വീഡിയോ റിലീസിനൊരുങ്ങുന്നു. സംഗീത സംവിധായകൻ സജീവ് മംഗലത്ത് ചിട്ടപ്പെടുത്തി, നജീം അർഷാദ്, ചിത്തു അന്ന മാത്യു എന്നിവർ ആലപിച്ചിട്ടുള്ള ഈ പ്രണയഗാനം, മുരളി മൂന്നുകുളങ്ങര, സുരേഷ് ബാബു, അലൻ ചാക്കോ, സായിനാഥ്‌ ഉണ്ണി, ആകർഷ് അനീഷ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിട്ടുള്ളത്. പൂർണ്ണമായും യു എ ഇ യിൽ ചിത്രീകരിച്ചിട്ടുള്ള ഈ മ്യൂസിക് വീഡിയോയിൽ പ്രമുഖ ഉസ്ബക്കിസ്ഥാൻ മോഡൽ സററഹിമോവ ആണ് നായികയായി അഭിനയിച്ചത്. സംവിധായകൻ ആനന്ദ് ദൈവ് തന്നെയാണ് പ്രധാന വേഷവും കൈകാര്യം ചെയ്തിരിക്കുന്നത്. മുരളി മൂന്നുകുളങ്ങര, സായിനാഥ്‌ ഉണ്ണി, അശ്വിൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ക്യാമറ – അബ്ദുൽ ലത്തീഫ് ഒ.കെ
എഡിറ്റിംഗ് – നിതീഷ് മോഹൻ, സുബിൻ
പി.ആർ.ഒ – അയ്മനം സാജൻ
ഡിസൈൻ – അഫ്സൽ കുരീക്കൽ
ലോഗോ – കാർത്തിക സുരേഷ് ബാബു
അസോസിയേറ്റ് ഡയറക്ടർ – ഗോകുൽ അയ്യന്തോൾ
അസിസ്റ്റന്റ് ഡയറക്ടർ – ഷെമീർ ജലീല, ജയേഷ് മാത്യു
സ്റ്റുഡിയോ – ലത്തീഫ് പ്രൊഡക്ഷൻസ്, ഓഷിൻ ഗ്രീൻ, ഹാറ്റ് ത്രീഡിജിറ്റൽ.

പ്രണയത്തിന്റെയും, വിരഹത്തിന്റെയും, കഥ പറയുന്ന ‘പ്രിയതം’ ജൂലൈ പകുതിയോടെ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More