December 4, 2024
Poems

ശിശുദിനം വന്നെത്തി കൂട്ടുകാരേ.. (കവിത)

ജോസ് പ്രസാദ്

നവംബറിൻ്റെ പതിനാലാം നാൾ
നമ്മൾക്കെന്നും പ്രിയമാണ്
ഭാരത ശില്പി പണ്ഡിറ്റ് നെഹ്‌റു
പിറന്ന സുന്ദര ദിനമാണ്!
വെള്ളയുടുപ്പിൻ പോക്കറ്റിൽ
പനിനീർച്ചെടിയുടെ പൂ ചൂടി
പുഞ്ചിരി തൂകണ ചിത്രം കണ്ടോ
ഇതാണു നമ്മുടെ നെഹ്‌റുജി!
കുട്ടികൾ നമ്മളെ ഒത്തിരിയേറെ
സ്നേഹിച്ചവനീ ചാച്ചാജി
അതിനാലല്ലോ ശിശുദിനമായി
ചാച്ചാജീയുടെ ജന്മദിനം!
നമുക്കു മധുരം നൽകാനീ നാൾ
മത്സരമാണേ ടീച്ചർമാർ
നമ്മുടെ സന്തോഷത്തിന്നായി
മത്സരമൊത്തിരിയുണ്ടല്ലോ!
കൂട്ടരോടൊപ്പം കൂട്ടം കൂടി
ആഘോഷിക്കാം ശിശുദിനനാൾ
പാട്ടുകൾ, നൃത്തം, ചിത്രം വരയും
സ്ക്കൂളിന്നാകെ കളറല്ലോ!

#malayalam #poem #literacy #reading #online #magazines #writing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More