30.8 C
Trivandrum
April 25, 2024
Articles

ഇന്ത്യാദർശൻ ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബർ 12 ന്.

രാജ്യത്തെ ആദ്യ ജീവകാരുണ്യ വാർത്താ ചാനലായ മലനാട് ടി.വി യും, ഇന്ത്യാ ദർശനും ചേർന്ന് നടത്തുന്ന, ദേശീയോദ്ഗ്രഥന ചലച്ചിത്ര പുരസ്ക്കാര ദാനം, ഡിസംബർ 12-ന് ബോൾഗാട്ടി പാലസിൽ നടക്കും. രാഷ്ട്ര പുരോഗതിക്കായി അനവരതം യഗ്നിക്കുന്ന ചലച്ചിത്ര താരങ്ങൾക്കും, മറ്റ് മേഖലയിലുള്ളവർക്കുമായി സമ്മാനിക്കുന്നതാണ് ഈ പുരസ്ക്കാരം. മലനാട് ടി.വിയുടെ പതിമൂന്നാമത് പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടക്കുന്നത്.



രാവിലെ 9 മുതൽ രാത്രി 10 വരെ നീണ്ട് നിൽക്കുന്ന ചടങ്ങിൽ, മലയാളത്തിലെയും, ഇന്ത്യയിലെ ഇതര ഭാഷകളിലെയും താരങ്ങൾക്ക് പുരസ്കാരം വിതരണം ചെയ്യും. തുടർന്ന് മുല്ലപ്പെരിയാർ വിഷയത്തിൽ ഐക്യദാർഡ്യം പ്രക്യാപിയ്ക്കുന്ന ചടങ്ങും, മുല്ലപ്പെരിയാർ വിഷയം അവതരിപ്പിക്കുന്ന സിനിമയുടെ പൂജാച്ചടങ്ങും നടക്കും.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More