Poems

മഴ കണ്ടുനിന്നാൽ (കവിത)

ടി.വി ഹരികുമാർ

മഴക്കാലം കുട്ടികൾക്ക് എന്നും ആഘോഷമാണ്. മുറ്റത്ത് പെയ്തിറങ്ങുന്ന മഴത്തുള്ളികളും കുത്തിയൊലിച്ചുവരുന്ന മഴവെള്ളവും കണ്ട് രസിച്ചുനിൽക്കുന്ന ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കമായ കൗതുകവും, മഴ നനയുന്നതിലുള്ള അമ്മയുടെ ആശങ്കയും ചേച്ചിയുടെ സ്നേഹപൂർവ്വമുള്ള മുന്നറിയിപ്പുമാണ് ഈ കൊച്ചുകവിതയിൽ മനോഹരമായി വരച്ചുകാട്ടുന്നത്. ബാല്യകാലത്തിലെ മധുരമുള്ള മഴയോർമ്മകളെ തൊട്ടുണർത്തുന്ന ലളിതവും രസകരവുമായ വരികളാണിവ.

മഴ മഴ മഴ മഴ മുറ്റത്ത്
മഴകാണാനിനെന്തുരസം
മഴയത്തോടനെന്തുരസം
മുറ്റത്തങ്ങിനെനിൽക്കുമ്പോൾ
മഴവെള്ളത്തിൻ വരവുണ്ടേ
കുത്തി ഒലിച്ചൊരു വരവാണ്
കാണുമ്പോഴൊരു ഭയമാണ്
ഉണ്ണീ നീയെതെവിടാണ്
അമ്മവിളിക്കണ വിളിയാണ്
അമ്മേ മുറ്റത്തുണ്ടേ ഞാൻ
മഴകണ്ടങ്ങനെ നിൽപ്പാണ്
ചേച്ചി വിളിച്ചതാ പറയുന്നു
അയ്യോ ഉണ്ണീ കയറിക്കോ
അമ്മവരുന്നുണ്ടടിയാണേ
മഴയത്തെങ്ങും നിൽക്കണ്ട
മുറിയിൽക്കയറി ഒളിച്ചോളൂ

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More