Poems

ഭാഷ (കവിത)

ചന്തിരൂർ താഹ

മലയാള ഭാഷയുടെ മഹത്വവും മാധുര്യവും വർണ്ണിക്കുന്ന മനോഹരമായ ഒരു കവിതയാണിത്. മാതൃഭാഷ നമുക്ക് കേവലമൊരു ആശയവിനിമയ ഉപാധി മാത്രമല്ല, മറിച്ച് വാത്സല്യം ചൊരിയുന്ന അമ്മയാണെന്നും നന്മ വിളയുന്ന മണ്ണാണെന്നും കവി ഇതിലൂടെ ഓർമ്മിപ്പിക്കുന്നു. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പൈതൃകം സ്മരിക്കുന്ന ഈ വരികൾ, നമ്മുടെ ഭാഷയുടെ അഴകും കരുത്തും അഭിമാനത്തോടെ കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഓരോ മലയാളിയുടെയും മനസ്സിലേക്ക് പകരുന്നതാണ്.

മലയാളമെവിടെയും ഉണ്ടെന്നറിയുക
മലയാള ഭാഷയ്ക്ക സ്നേഹം കൊടുക്കുക
അ..ആ തൊട്ടെ തുടങ്ങാൻ പഠിക്കുക
അഴകും കരുത്തും കാത്ത് സൂക്ഷിക്കുക
നന്മ വിളയുന്ന മണ്ണാണ് മലയാളം
പൂവാണ് പൊന്നാണ് പൂത്തുമ്പിയാണ്
മലയാള മമ്മയാണമ്മ തൻ സ്നേഹമാ..
ശ്രേഷ്ഠമീ ഭാഷയെന്നാദരം നേടിയ
തുഞ്ചത്തെഴുത്തഛൻ നാമമാ.. നാളമാ
മൊഴിയഴകിന്റെ അഴകാം പുണ്യമാ
വാനോളം മാത്സല്യം കോരിച്ചൊരിയുക
അമ്മമലയാളം ആനന്ദമാകട്ടെ..

#malayalam #poem #literacy #reading #online #magazines #writing #magazine #online

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More